Obituary | കണ്ണൂരില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈകില്‍ ലോറിയിടിച്ച് മധ്യവയ്സകയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Feb 9, 2024, 21:57 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂറില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈകും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഭാര്യ മരിച്ചു. ഇരിക്കൂര്‍ പെരുവളത്ത് പറമ്പിലെ എ പി ത്വാഹിറ (51) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ശ്രീകണ്ഠാപുരം ചെങ്ങളായി പരിപ്പായി സ്വദേശി മൊയ്തീന് (61) പരുക്കേറ്റു.
വെള്ളിയാഴ്ച രാവിലെ 11.30 ന് ഇരിക്കൂറിലായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ടോറസ് ലോറി ഡ്രൈവര്‍ക്കെതിരെ ഇരിക്കൂര്‍ പൊലീസ് മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Keywords: Housewife Died in Road Accident, Kannur, News, Accidental Death, Dead Body, Obituary, Police, Lorry Driver, Injury, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.