Obituary | കണ്ണൂരില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈകില്‍ ലോറിയിടിച്ച് മധ്യവയ്സകയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂറില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈകും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഭാര്യ മരിച്ചു. ഇരിക്കൂര്‍ പെരുവളത്ത് പറമ്പിലെ എ പി ത്വാഹിറ (51) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ശ്രീകണ്ഠാപുരം ചെങ്ങളായി പരിപ്പായി സ്വദേശി മൊയ്തീന് (61) പരുക്കേറ്റു.

Obituary | കണ്ണൂരില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈകില്‍ ലോറിയിടിച്ച് മധ്യവയ്സകയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
 

വെള്ളിയാഴ്ച രാവിലെ 11.30 ന് ഇരിക്കൂറിലായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ടോറസ് ലോറി ഡ്രൈവര്‍ക്കെതിരെ ഇരിക്കൂര്‍ പൊലീസ് മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

Keywords: Housewife Died in Road Accident, Kannur, News, Accidental Death, Dead Body, Obituary, Police, Lorry Driver, Injury, Kerala News. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia