Police Booked | അപെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്ക് കയറ്റിയ വീട്ടമ്മ മരിച്ചെന്ന സംഭവത്തില്‍ ആശുപത്രിക്കെതിരെ കേസെടുത്തു
Jul 25, 2023, 22:38 IST
പത്തനംതിട്ട: (www.kvartha.com) പത്തനംതിട്ടയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ മുറിയില്‍ കയറ്റിയ വീട്ടമ്മ മരിച്ചെന്ന സംഭവത്തില്‍ ആശുപത്രിക്കെതിരെ കേസെടുത്തു. മലയാലപ്പുഴ കാഞ്ഞിരപ്പാറ ജയഭവനില്‍ മനോജിന്റെ ഭാര്യ സതീഭായിയാണ് (49) മരിച്ചത്. ഞായറാഴ്ചയാണ് ഇവരെ ശസ്ത്രക്രിയ നടത്താനായി മുറിയിലേക്ക് മാറ്റിയത്. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.
തുടര്‍ന്ന് മരണ വിവരം ബന്ധുക്കളെ അറിയിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്നും ഓവര്‍ഡോസ് അനസ്തേഷ്യയാണ് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് മുത്തൂറ്റ് ആശുപത്രിക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചികിത്സാപ്പിഴവ് ആരോപിച്ചാണ് കേസ്.
മൃതദേഹം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.
Keywords: Housewife died before surgery, Case against hospital, Pathanamthitta, News, Dead, Police, Complaint, Family, Doctor, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.