Dead | കൂത്തുപറമ്പില്‍ കടന്നല്‍ കുത്തേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Dec 16, 2023, 18:48 IST
കണ്ണൂര്‍: (KVARTHA) കൂത്തുപറമ്പ് നഗരസഭാ പരിധിയിലെ തൊക്കിലങ്ങാടിയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൊക്കിലങ്ങാടി പാലായി പുതുക്കുടി ഹൗസില്‍ സിഎം മാലതിയാണ് (55) മരിച്ചത്. ബുധനാഴ്ച വീട്ടുപറമ്പില്‍ നിന്നാണ് മാലതിക്ക് കടന്നലിന്റെ കുത്തേല്‍ക്കുന്നത്.
കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. ഭര്‍ത്താവ്: പുതുക്കുടി വത്സന്‍. മക്കള്‍: വരുണ്‍, ജ്യോതിന്‍. മരുമക്കള്‍: അതുല്യ(പാലായി), ശ്രേയ (പാനുണ്ട). സഹോദരങ്ങള്‍: കുമാരന്‍, ചന്ദ്രിക, പുഷ്പ, ബാബു. സംസ്‌കാരം വലിയ വെളിച്ചം ശാന്തിവനം ശ്മശാനത്തില്‍ നടത്തി.
Keywords: Housewife being treated died after being stung by wasp in Koothuparamba, Kannur, News, Dead, Housewife, Hospital, Treatment, Medical College, Malathi, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.