SWISS-TOWER 24/07/2023

കൊച്ചിയില്‍ ഫ് ളാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ താഴെവീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവം; വീട്ടുടമയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ്

 


കൊച്ചി: (www.kvartha.com 10.12.2020) കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ് ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീട്ടുജോലിക്കാരി സാരികള്‍ കൂട്ടിക്കെട്ടി താഴേയ്ക്കു ചാടിയ സംഭവത്തില്‍ ഫ് ളാറ്റ് ഉടമയും അഭിഭാഷകനുമായ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. ഇവരെ അന്യായമായി വീട്ടുതടങ്കലില്‍ വച്ചതിനാണ് കേസെടുത്തിരിക്കുന്നത്. 

അതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പാര്‍ക്കിങ്ങിനു മുകളിലേക്കു വീണു പരിക്കേറ്റ സേലം സ്വദേശിനി കുമാരി(55)യുടെ നില ഗുരുതരമായി തുടരുകയാണ്. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവെത്തി മൊഴി നല്‍കിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തതെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി ലാല്‍ജി പറഞ്ഞു. കൊച്ചിയില്‍ ഫ് ളാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ താഴെവീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവം; വീട്ടുടമയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ്
Aster mims 04/11/2022 ഫ് ളാറ്റ് ഉടമ ഭാര്യയെ പൂട്ടിയിട്ടതാണെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. ഫ് ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റതെന്ന് ഭര്‍ത്താവ് ശ്രീനിവാസന്‍ മൊഴി നല്‍കി.

കുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതോടെ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിന് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കേസെടുത്തില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇവര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്നു ഒരു ഘട്ടത്തില്‍ സിഐ പറഞ്ഞെങ്കിലും പിന്നീട് അതു തിരുത്തി.

ഇതിനിടെ വീട്ടുടമയ്‌ക്കെതിരെ ആരോപണങ്ങള്‍ ശക്തമാകുകയും പൊലീസിന്റെ സ്വാധീനം മൂലം കേസെടുക്കാത്തതാണ് എന്ന വിമര്‍ശനം സാമൂഹിക പ്രവര്‍ത്തകര്‍ ഉയര്‍ത്തുകയും ചെയ്തതോടെ ഇവരുടെ ബന്ധുക്കളെ കണ്ടെത്തി പൊലീസ് തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു. കേസില്‍ വരും ദിവസങ്ങളില്‍ അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords:  Housemaid injured while trying to escape from flat in Kochi; Police have registered a case against the landlord, Kochi, News, Flat, Police, Case, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia