Boat Fire | കാട്ടാമ്പള്ളി പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ ഹൗസ് ബോട് കത്തിയമര്‍ന്നു
May 10, 2023, 22:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മയ്യില്‍: (www.kvartha.com) മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളി പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ ഹൗസ് ബോട് കത്തി അമര്‍ന്നു. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം. കാട്ടാമ്പള്ളി പുഴയോരത്ത് നിര്‍ത്തിയിട്ടിരുന്ന കൈരളി ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോടാണ് കത്തിയത്.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ എസ് ഐ പ്രശോഭും സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Houseboat caught fire in Kattampally river under mysterious circumstances, Kannur, News, House Boat, Fire, CCTV, Police, Probe, Fire Force, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

