SWISS-TOWER 24/07/2023

വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു; യാത്രക്കാര്‍ കൈക്കുഞ്ഞുമായി കായലിലേക്ക് ചാടി

 


ആലപ്പുഴ: (www.kvartha.com 23/01/2020)  വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. പൂര്‍ണമായും കത്തി നശിച്ച ബോട്ടില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും അവേഗത്തില്‍ രക്ഷപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:15 മണിയോടെയാണ് സംഭവം.

വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു; യാത്രക്കാര്‍ കൈക്കുഞ്ഞുമായി കായലിലേക്ക് ചാടി

പാതിരാമണല്‍ ഭാഗത്ത് വെച്ച് കുമരകത്തുനിന്നും യാത്ര പുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ് ബോട്ടിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് കൈക്കുഞ്ഞടക്കം കായലിലേക്ക് ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ് ബോട്ടിലും മറ്റ് ചെറുവള്ളങ്ങളിലുമായാണ് രക്ഷപ്പെടുത്തിയത്. കായലിലേക്ക് ചാടിയ ഒരു യാത്രക്കാരന്റെ കയ്യില്‍ കൈക്കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞും സുരക്ഷിതനാണ്.

അപകടം നടന്ന സ്ഥലത്ത് അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. ഹൗസ് ബോട്ട് പൂര്‍ണമായും കത്തി നശിച്ചു. പാചകവാതക ചോര്‍ച്ചയോ, ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു; യാത്രക്കാര്‍ കൈക്കുഞ്ഞുമായി കായലിലേക്ക് ചാടി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Kerala, Alappuzha, News, House-boat, Fire, Water, Houseboat catches fire in Alappuzha; infant among 16 rescued

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia