സ്‌കൂട്ടറില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു

 


ADVERTISEMENT

സ്‌കൂട്ടറില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു
നെടുമങ്ങാട്: ബസിടിച്ച് മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു. മകളെ പരിക്കുകളോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യനാട് ഉഴമലയ്ക്കല്‍ ദീപാഭവനില്‍ നിര്‍മ്മല(53) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.30മണിയോടെ അഴിക്കോട് മരുതിനകം വളവിലായിരുന്നു അപകടം. മുത്തൂറ്റ് ബാങ്കിലെ ജീവനക്കാരിയായ മകള്‍ ദീപ(27) യുടെ സ്‌കൂട്ടറില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു നിര്‍മ്മല.

പരിക്കേറ്റ ദീപയെ ഉടനെ സംഭവസ്ഥലത്തെത്തിയ പോലീസ് ജീപ്പില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാല്‍ നിര്‍മ്മലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരു മണിക്കൂറോളം വൈകി. 108 ആംബുലന്‍സിനെ വിളിച്ചെങ്കിലും ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ എത്തിയില്ല. ആംബുലന്‍സ് എത്താന്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആംബുലന്‍സ് എത്തുമ്പോഴേക്കും നിര്‍മ്മല മരിച്ചിരുന്നു. ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords:  Kerala, House Wife, Accidental Death


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia