Accidental Death | ബൈകിന് പിന്നിലിരുന്ന് സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ ടിപര്‍ ലോറി കയറി മരിച്ചു

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) ബൈകിന് പിന്നിലിരുന്ന് സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ ടിപര്‍ ലോറി കയറി മരിച്ചു. തിരുവല്ല കാവുംഭാഗം പുതുക്കാട്ടില്‍ വീട്ടില്‍ രാജമ്മ (50 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു അപകടം.

തിരുവല്ല - മല്ലപ്പള്ളി റോഡിലെ കുറ്റപ്പുഴ മാടമുക്കില്‍ ആയിരുന്നു അപകടമുണ്ടായത്. മകനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ എതിരെ വന്ന വാഹനത്തില്‍ ബൈക് തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് രാജമ്മ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Accidental Death | ബൈകിന് പിന്നിലിരുന്ന് സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ ടിപര്‍ ലോറി കയറി മരിച്ചു

റോഡിലേക്ക് വീണ രാജമ്മയുടെ ശരീരത്തില്‍ പിന്നാലെ എത്തിയ ടിപര്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ രാജമ്മ മരിച്ചു. മൃതദേഹം താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: House Wife Died in Road Accident, Pathanamthitta, News, Accidental Death, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia