SWISS-TOWER 24/07/2023

Accidental Death | ഷോള്‍ ചക്രത്തില്‍ കുടുങ്ങി ബൈകില്‍ നിന്ന് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ആശുപത്രിയില്‍ ചികിത്സ തേടി സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍

 


ചാലക്കുടി: (www.kvartha.com) ഷോള്‍ ചക്രത്തില്‍ കുടുങ്ങി ബൈകില്‍ നിന്ന് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മേലൂര്‍-കുവക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30-നായിരുന്നു അപകടം.

തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സ തേടി സഹോദരനൊപ്പം ബൈകില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ നോര്‍ത് ചാലക്കുടിയിലായിരുന്നു അപകടം. ഷോള്‍ കുടുങ്ങിയപ്പോള്‍ താഴേയ്ക്ക് വീഴുകയായിരുന്നു. 

Accidental Death | ഷോള്‍ ചക്രത്തില്‍ കുടുങ്ങി ബൈകില്‍ നിന്ന് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ആശുപത്രിയില്‍ ചികിത്സ തേടി സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍


വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ രേഖയെ ഉടന്‍ തന്നെ സെയ്ന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഗ്രാമ പഞ്ചായത് ഓഫീസില്‍ താത്കാലിക ജീവനക്കാരിയായിരുന്നു. 

മക്കള്‍: അഭിജിത്, അന്‍ജിത്. സംസ്‌കാരം ചൊവ്വാഴ്ച 11 മണിക്ക് മേലൂര്‍ ശ്മശാനത്തില്‍ നടന്നു.

Keywords: House Wife Died in Road Accident, Chalakudy, News, Local News, Accidental Death, Injured, Hospital, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia