Arrested | 'വില്‍പനയ്ക്ക് കൊണ്ടുപോകുന്നതിനിടെ 250 ഗ്രാമിലധികം കഞ്ചാവുമായി വീട്ടമ്മ പിടിയില്‍'
Aug 21, 2022, 20:14 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി വീട്ടമ്മ പൊലീസ് പിടിയില്‍. അടൂര്‍ സ്വദേശി സുജാത(57) യാണ് അറസ്റ്റിലായത്. ഇവരുടെ കയ്യില്‍നിന്നും 250 ഗ്രാമിലധികം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. മടിക്കുത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പത്തനാപുരത്തുനിന്ന് ഓടോറിക്ഷയില്‍ ശാങ്കൂരിലേക്കു വരുന്നതിനിടെ നര്‍കോടിക് സെല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ സ്‌ക്വാഡും അടൂര്‍ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് ചില്ലറ വില്‍പനയ്ക്കായി കൊണ്ടുവരുന്നതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. സുജാതയുടെ മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
സൂര്യലാല്‍ അനധികൃത കഞ്ചാവു വില്‍പന, വധശ്രമം തുടങ്ങിയ പത്തിലധികം കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കാപ്പാ നിയമ പ്രകാരം നാടു കടത്തപ്പെട്ടിരുന്നു. രണ്ടാമത്തെ മകന്‍ ചന്ദ്രലാല്‍ വധശ്രമ കേസിലുള്‍പെട്ടയാളാണ്. ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ കുറച്ചു ദിവസം മുന്‍പാണ് ജയില്‍മോചിതനായത്. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചു.
കഞ്ചാവ് ഉള്‍പെടെയുള്ള ലഹരിവസ്തുക്കളുടെ അനധികൃത കടത്തും വില്‍പനയും തടയുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ തുടരുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടികളുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു.
Keywords: House wife arrested with ganja, Pathanamthitta, News, Local News, Drugs, Arrested, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

