16 കാരനെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഗള്‍ഫുകാരന്റെ 31 കാരിയായ ഭാര്യ ഒടുവില്‍ ജയിലില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: 16 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മുംബൈയില്‍ അറസ്റ്റിലായ ഗള്‍ഫുകാരന്റെ ഭാര്യയും 16 കാരന്റെ ബന്ധുവുമായ 31 കാരിയെ പൂയപ്പളളി പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പുനലൂര്‍ കോടതിയാണ് ഓടനാവട്ടം ചെന്നാപ്പാറ സ്വദേശിനി ലിസി എന്ന ബിജിയെ റിമാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 24ന് ആണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

വീടിന് സമീപത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ 16 കാരനെയാണ് ലിസി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടു പോയത്. 16 കാരന്റെ മാതൃ സഹോദരന്റെ ഭാര്യകൂടിയാണ് രണ്ട് മക്കളുടെ മാതാവായ പ്രതി ലിസി. ലിസിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവരുടെ വീട്ടുകാര്‍ തമ്മില്‍ അടുത്ത ബന്ധമാണുണ്ടായിരുന്നതെങ്കിലും 16 കാരന്‍ ലിസിയുടെ വീട്ടില്‍ ചെല്ലുന്നത് അടുത്തിടെ ലിസിയുടെ ഭര്‍ത്തൃമാതാവ് വിലക്കിയിരുന്നു.

ഇതിന് ശേഷം കഴിഞ്ഞ 24ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന 16 കാരനെ ലിസി കൊല്ലം ബീച്ചിലേക്ക് വശീകരിച്ച് കൊണ്ടുപോവുകയും തനിക്കൊപ്പം വന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ഇരുവരും കൊല്ലത്ത് നിന്നും ട്രെയിനില്‍ കയറി മംഗലാപുരത്തെത്തുകയും മംഗലാപുരത്ത് നിന്നും ബാംഗ്‌ളൂര്‍ വഴി മുംബൈയിലേക്ക് പോവുകയുമായിരുന്നു. 16 കാരനെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടയിലാണ് ലിസിയേയും ഒപ്പം കാണാതായതായി വ്യക്തമായത്. ഇതേ തുടര്‍ന്ന് ലിസിയുടെ ബന്ധുക്കളും പൂയപ്പളളി പോലീസില്‍ പരാതി നല്‍കി.
16 കാരനെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഗള്‍ഫുകാരന്റെ 31 കാരിയായ ഭാര്യ ഒടുവില്‍ ജയിലില്‍

അന്വേഷണം പുരോഗമിക്കുന്നതിനിടെ മുംബെയില്‍ നിന്ന് 16 കാരന്റെ എസ്.എം.എസ്. മാതാവിന് ലഭിച്ചതോടെ പോലീസ് മുംബയിലേക്ക് തിരിക്കുകയായിരുന്നു. പോലീസ് പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്ത് പൂയപ്പളിയില്‍ എത്തിച്ചു. 16 കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലിസിക്കെതിരെ പോലീസ് കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമത്തിന് കേസെടുക്കുകയും ലിസിയെ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. 16 കാരന് കൗണ്‍സിംഗ് നല്‍കിയ ശേഷം ബന്ധുക്കളുടെ കൂടെ പറഞ്ഞയച്ചു.

Also read:
പോലീസ് ഏല്‍പിച്ച മൃതദേഹവുമായി യുവാക്കള്‍ മണിക്കൂറുകളോളം വലഞ്ഞു
Keywords:  Kollam, Molestation, Kerala, Woman, Arrest, Case, Complaint, Police, SMS, School, Plus two student, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia