Wall Collapsed | പാട്യത്ത് വീട്ടുമതില്‍ ഇടിഞ്ഞുവീണ് കോട്ടയം പഞ്ചായത് അംഗത്തിന് പരുക്കേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൂത്തുപറമ്പ്: (www.kvartha.com) പാട്യം കുറ്റേരി പൊയില്‍ എല്‍പി സ്‌കൂളിന് സമീപം വീട്ടുമതില്‍ ഇടിഞ്ഞുവീണ് പരുക്കേറ്റ വാര്‍ഡ് അംഗത്തിനെ കണ്ണൂര്‍ എകെജി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ഗ്രാമപഞ്ചായത് എട്ടാം വാര്‍ഡ് അംഗം അമുദയ്ക്കാ(56)ണ് പരുക്കേറ്റത്.

Wall Collapsed | പാട്യത്ത് വീട്ടുമതില്‍ ഇടിഞ്ഞുവീണ് കോട്ടയം പഞ്ചായത് അംഗത്തിന് പരുക്കേറ്റു

ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മകളുടെ വീട്ടില്‍ വെച്ചുണ്ടായ അപകടത്തിലാണ് അമുദയ്ക്ക് പരുക്കേറ്റത്. അടുക്കളഭാഗത്തു ജോലി ചെയ്യവേ സമീപത്തെ ചെങ്കല്‍ മതില്‍ ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. മതിലിനുളളില്‍ പൂര്‍ണമായും അകപ്പെട്ടുപോയ ഇവരെ ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക് ആശുപത്രിയിലെത്തിച്ചത്.

നില ഗുരുതരമായതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ കണ്ണൂര്‍ എകെജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ കാലിന്റെ എല്ലിന് പൊട്ടലേല്‍ക്കുകയും തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എകെജി ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്.

Keywords:  House wall collapsed; Panchayat member injured, Kannur, News, House Wall Collapsed, Injury,  Panchayat Member, Hospitalized, Treatment,  Critical Condition, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia