മാലിന്യ സംസ്കരണത്തിനുള്ള കുടിശ്ശിക തുക 824 കോടിയെന്ന് നഗരസഭയില്‍ നിന്നും സന്ദേശം; അമ്പരന്ന് ഗൃഹനാഥന്; ഇങ്ങനെ
Dec 19, 2021, 10:44 IST
കളമശ്ശേരി: (www.kvartha.com 19.12.2021) നഗരസഭയുടെ വാട്സ്ആപ് സന്ദേശത്തില്‍ തലകറങ്ങി ഗൃഹനാഥന്. മാലിന്യ സംസ്കരണത്തിനുള്ള കുടിശ്ശിക തുക 824 കോടിയെന്ന് നഗരസഭയില്‍ നിന്നും സന്ദേശം ലഭിച്ചതോടെയാണ് ഇടപ്പള്ളി ടോള്‍ വില്വമംഗലത്തു വീട്ടില്‍ സുരേഷ്ബാബു അമ്പരന്നത്.
കുടിശ്ശിക തുക ഓര്‍മ്മിപ്പിച്ചായിരുന്നു സന്ദേശം. നഗരസഭയില്‍ നിന്നും അയച്ച സന്ദേശത്തില്‍ രേഖപ്പെടുത്തിയ തുക എണ്ണിയെടുക്കാന്‍ തന്നെ നന്നായി ബുദ്ധിമുട്ടിയെന്നും ഇത് ഏതാണ്ട് 824 കോടി വരുമെന്നും സുരേഷ്ബാബു പറഞ്ഞു.
തുടര്‍ന്ന് തനിക്ക് ലഭിച്ച വിചിത്രമായ സന്ദേശവുമായി ഇയാള്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു മനോഹരനെ സമീപിച്ചു. കുടിശികയ്ക്കു പകരം ആരുടെയോ മൊബൈല്‍ നമ്പരാണ് അയച്ചതെന്നാണ് കരുതുന്നത്. നഗരസഭയിലെത്തി തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തി നല്‍കാമെന്ന മറുപടിയാണ് ലഭിച്ചതെന്ന് സുരേഷ്ബാബു അറിയിച്ചു.
2013 ലാണ് നഗരസഭ വീടുകളില്‍ നിന്നും മാലിന്യ സംസ്കരണം നടത്താന്‍ ആരംഭിച്ചത്. പ്രതിമാസം ഇതിന് 100 രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭ ഹെല്‍ത് ഇന്‍സ്പെക്ടറെ സമീപിച്ചപ്പോഴാണ് സന്ദേശത്തിലെ അക്കിടി മനസിലായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.