ഫോര്‍ട്ട്‌കൊച്ചി പ്രിന്‍സസ് സ്ട്രീറ്റിലെ യേശുദാസിന്റെ തറവാട് വീട് വാങ്ങിയ വ്യക്തി വായ്പ തിരിച്ചടയ്ക്കുന്നതില്‍ കുടിശിക വരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം ശാഖ യേശുദാസിന്റെ തറവാട് വീട് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. വീടു വിലയ്ക്കു വാങ്ങിയ ആള്‍ 'ഹൗസ് ഓഫ് യേശുദാസ്' എന്ന പേരില്‍ ഹോട്ടലാണ് നടത്തിയിരുന്നത്.
യേശുദാസിന്റെ അമ്മ എലിസബത്ത് നട്ട മാവ് ഇപ്പോഴും അവിടെയുണ്ട്. ഹോട്ടല്‍ നിര്‍മിച്ചപ്പോള്‍ മാവ് വെട്ടിയിരുന്നില്ല.
പകരം മാവിനു വളരാന്‍ പാകത്തിലാണു മൂന്നു നിലയുള്ള ഹോട്ടല്‍ തുറന്നത്. ജൈന്‍ ഫൗണ്ടേഷന്‍ നല്‍കിയ ട്രീ ഫ്രണ്ട്‌ലി ബില്‍ഡിങ് അവാര്‍ഡും ഈ വീടിനെ തേടിയെത്തിയിരുന്നു.
കൊല്ലം തോറും മാര്‍ച്ച് 31ന് യേശുദാസ് ഈ വീട് സന്ദര്‍ശിക്കും. തറവാട് വീട് വാങ്ങിയ പി.കെ. അബ്ദുല്‍ റഹീം വരുത്തിവച്ച വായ്പ കുടിശികയായ ഒരു കോടി 45 ലക്ഷം രൂപ തിരിച്ചുപിടിക്കാനാണു ഹോട്ടല്‍ ലേലത്തിനു വെച്ചത്.
മൂന്നര കോടി രൂപയ്ക്കടുത്താണ് ഏറ്റവും കുറഞ്ഞ തുകയായി നിശ്ചയിച്ചിരിക്കുന്നത്. വീട് പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്നു പൊതുവായ വികാരം ഉയര്‍ന്നതിനെത്തുടര്‍ന്നു കഴിഞ്ഞ സര്‍ക്കാര്‍ വീട് ഏറ്റെടുക്കാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു.
Keywords: Kochi, K.J Yesudas, House, Kerala, Bank, Fort Kochi, Hotel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.