Cinema Charity | സെറ്റ് അല്ല, സിനിമ ഷൂടിങിന് നിർമിച്ചത് യഥാര്‍ഥ വീട്; ചിത്രീകരണത്തിന് ശേഷം നിർധന കുടുംബത്തിന് കൈമാറി; നന്മയുടെ ചരിത്രമെഴുതി 'അൻപോട് കൺമണി' ടീം
Jan 30, 2024, 17:03 IST
കണ്ണൂർ: (KVARTHA) മലയാള സിനിമാ ചരിത്രത്തിൽ നന്മയുടെ പുതുചരിത്രമെഴുതി 'അൻപോട് കൺമണി' ടീം. ഈ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി സെറ്റിന് പകരം യഥാർഥ വീട് തന്നെ നിർമിക്കുകയും, ചിത്രീകരണത്തിന് ശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറുകയും ചെയ്താണ് അണിയറ പ്രവർത്തകർ നല്ല മാതൃക തീർത്തത്.
ക്രീയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിച്ച്, ലിജു തോമസ് സംവിധാനം ചെയ്യുന്ന 'അൻപോട് കൺമണി'എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശേരിയിലാണ് പൂർത്തിയായത്. പിന്നാക്കാവസ്ഥയിലുള്ള കുടുംബം താമസിച്ചിരുന്ന സ്ഥലത്താണ് അവരുടെ സമ്മതപ്രകാരം സിനിമ ചിത്രീകരണത്തിന് പുതിയ വീട് നിര്‍മിച്ചത്. ചിത്രീകരണശേഷം അത് കുടുംബത്തിന് നല്‍കുകയും ചെയ്തു.
നടൻ സുരേഷ് ഗോപിയാണ് വീടിന്‍റെ താക്കോല്‍ദാനം നിര്‍വഹിച്ചത്. സാധാരണ കോടികൾ ചിലവിട്ടാണ് സിനിമയ്ക്ക് സെറ്റ് ഒരുക്കുന്നത്. താല്‍ക്കാലികമായി പണിയുന്ന ഈ സെറ്റുകള്‍ ചിത്രീകരണശേഷം പൊളിച്ചുനീക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയായിരുന്നു അൻപോട് കൺമണി ടീം.
'തുടക്കത്തിൽ വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നാക്ക അവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു', നിർമാതാക്കൾ പറഞ്ഞു.
അർജുൻ അശോകൻ, അനഘ നാരായണൻ, ജോണി ആന്റണി, അൽത്വാഫ്, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം സരിൻ രവീന്ദ്രനാണ് നിർവഹിച്ചത്.
Keywords: News, Kerala, Kannur, Movie, Cinema, Malayalam News, House, Cinema, House built for movie shooting handed over to poor family.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.