SWISS-TOWER 24/07/2023

Home | കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ കുടുംബത്തിന് സ്നേഹ സൗധമൊരുങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (KVARTHA) കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം കൈമെയ് മറന്ന് പ്രവർത്തിച്ച കെപിസിസി ജെനറൽ സെക്രടറിയും കണ്ണൂർ ഡിസിസി പ്രസിഡൻ്റുമായിരുന്ന അന്തരിച്ച സതീശൻ പാച്ചേനിയുടെ കുടുംബത്തിന് ജില്ലാ കോൺഗ്രസ് കമിറ്റി മുൻകൈയെടുത്ത് നിർമിച്ചു നൽകിയ സ്നേഹവീട് ഒരുങ്ങി. പരിയാരത്തിനടുത്ത് അമ്മാനപ്പാറയിലാണ് മൂവായിരത്തോളം സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ വീട് നിർമാണം പൂർത്തീകരിച്ചത്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ സ്വന്തമായൊരു വീട് സ്വപ്നമായി മാത്രം കൊണ്ടു നടന്ന നേതാവായിരുന്നു സതീശൻ പാച്ചേനി.
 
Home | കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ കുടുംബത്തിന് സ്നേഹ സൗധമൊരുങ്ങി

വാടക വീട്ടിലായിരുന്നു ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം അദ്ദേഹം കഴിഞ്ഞിരുന്നത്. ആകസ്മികമായി സതീശൻ പാച്ചേനി എല്ലാവരെയും വിട്ടു പിരിഞ്ഞപ്പോൾ പയ്യാമ്പലത്ത് അദ്ദേഹത്തിൻ്റെ ഭൗതിക ദേഹം സംസ്കരിച്ച ശേഷം ചേർന്ന സർവകക്ഷി അനുശോചന യോഗത്തിലാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ സതീശൻ പാച്ചേനിയുടെ കുടുംബത്തിന് പാർടി വീട് നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചത്. നിർമാണം തുടങ്ങി ഒരു വർഷം പൂർത്തിയാകും മുമ്പ് വീട് പൂർത്തീകരിച്ചിരിക്കുകയാണ്.

സതീശൻ പാച്ചേനിയെന്ന നിസ്വാർഥനായ നേതാവിനെ സ്നേഹിക്കുന്ന ഒരുപാട് സുമനസുകളുടെ, പാർടിയിലെ സഹപ്രവർത്തകരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ മനോഹര വീട്. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കെഎസ്എസ്പിഎ ഉൾപ്പെടെ സർവീസ് സംഘടനകളും പ്രവാസികളുമൊക്കെ സാമ്പത്തികമായി ജില്ലാ കോൺഗ്രസ് കമിറ്റിയുടെ ഉദ്യമത്തിന് കൈത്താങ്ങ് പകർന്നു. വീട് നിർമാണത്തിനായി സതീശൻ പാച്ചേനി വിലക്കെടുത്തിരുന്ന സ്ഥലത്താണ് 85 ലക്ഷം രൂപയിലധികം ചിലവിൽ വീടിൻ്റെ നിർമാണം പൂർത്തീകരിച്ചത്.

ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, വി എ നാരായണൻ, മുൻ മേയർ അഡ്വ. ടി ഒ മോഹനൻ, കെ പ്രമോദ്, ചന്ദ്രൻ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, ഇ ടി രാജീവൻ, കെ സജീവൻ എന്നിവരടങ്ങിയ കമിറ്റി തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കരാറുകാരൻ കൂടിയായ ഡിസിസി ജെനറൽ സെക്രടറി രജിത്ത് നാറാത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു . ഇതേ വീടിന് തൊട്ടടുത്ത് സതീശൻ പാച്ചേനിയുടെ ഭാര്യ റീനയുടെ സഹോദരിക്ക് വേണ്ടി നിർമിച്ച വീടിൻ്റെ നിർമാണവും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഈ മാസം 14ന് രാവിലെ 9 30 ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ സ്നേഹ വീടിൻ്റെ താക്കോൽ കൈമാറും.

Keywords: News-Malayalam-News, Kerala, Kerala-News, Kannur, Kannur-News, Home, Satheesan Pacheni, KPCC, Congress, House built for family of Satheesan Pacheni.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia