12 സഞ്ചാരികളുമായിപ്പോയ വഞ്ചിവീട് വെള്ളംകയറി മുങ്ങി; യാത്രക്കാരെ സുരക്ഷിതരായി കരയിലെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി
Oct 10, 2021, 13:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുട്ടനാട്: (www.kvartha.com 10.10.2021) കൈനകരി മീനപ്പള്ളി തോട്ടില്‍ 12 സഞ്ചാരികളുമായിപ്പോയ വഞ്ചിവീട് വെള്ളംകയറി മുങ്ങി. പൂര്‍ണമായി മുങ്ങുന്നതിന് മുന്‍പ് യാത്രക്കാരെ സുരക്ഷിതരായി കരയിലെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.
റോഡ് നിര്‍മാണത്തിനുള്ള ജങ്കാര്‍ കയറ്റിയിടുന്ന കുറ്റിയില്‍ തട്ടി വഞ്ചിബോടിന്റെ പിന്‍ഭാഗത്തെ പലക ഇളകിയതിനെത്തുടര്‍ന്നാണ് വെള്ളം കയറിയത്. തുടര്‍ന്ന് മീനപ്പള്ളി വട്ടക്കായലിലെത്തിയപ്പോഴാണ് വെള്ളം കയറുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ വഞ്ചിവീട് കരയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ, അതുവഴിവന്ന ശിക്കാരി വള്ളങ്ങളില്‍ യാത്രക്കാരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. ഈ വഞ്ചിവീട്ടിലെ യാത്രക്കാരെല്ലാം മലയാളികളാണ്.
പിന്നാലെ വഞ്ചിവീട് കരയ്ക്കടുപ്പിച്ചെങ്കിലും വെള്ളം കയറി മുങ്ങിത്താണു. ആലപ്പുഴ ചുങ്കത്തെ ഒരു ഏജന്‍സി വാടകയ്ക്കെടുത്ത് ഓടിക്കുന്ന വഞ്ചിവീടാണ് തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.
റോഡ് നിര്‍മാണത്തിന്റെ ഭാഗമായി തോടിന്റെ ഇരുവശങ്ങളിലും മുട്ട് സ്ഥാപിച്ച് മധ്യഭാഗത്ത് ജങ്കാര്‍ ഇട്ടിരുന്നു. ലോറി ഇതില്‍ കയറ്റിയ ശേഷമാണ് നിര്‍മാണസാമഗ്രികള്‍ ഇറക്കിയിരുന്നത്. നിര്‍മാണം നടക്കാത്ത സമയത്തും മുട്ടിന് സമീപത്താണ് ജങ്കാര്‍ നങ്കൂരമിട്ടിരുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതിയുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

