House Attacked | കേന്ദ്രമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരത്തെ വീടിന്റെ ജനല്‍ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്ത നിലയില്‍

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. കൊച്ചുള്ളൂരില്‍ ബാലസുബ്രമണ്യ ക്ഷേത്രത്തിന് അടുത്തുള്ള വീടിന്റെ ജനല്‍ ചില്ലുകളാണ് തകര്‍ത്തത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
Aster_MIMS

House Attacked | കേന്ദ്രമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരത്തെ വീടിന്റെ ജനല്‍ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്ത നിലയില്‍


ആക്രമണസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ജനലില്‍ ചെറിയ രീതിയില്‍ ചോരത്തുള്ളികളുണ്ടായിരുന്നുവെന്നും മോഷണ ശ്രമമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. മെഡികല്‍ കോളജ് പൊലീസ് എത്തി പരിശോധന നടത്തുകയാണ്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന.

Keywords:  News,Kerala,State,Top-Headlines,Latest-News,Minister,Union minister,attack,House,Police, Thiruvananthapuram: V Muraleedharan's house attacked
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia