Arrested | കോട്ടയത്ത് അല്‍ഫാം കഴിച്ച് നഴ്‌സ് മരിച്ചെന്ന സംഭവത്തില്‍ ഹോടെലുടമ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) സംക്രാന്തിയിലെ പാര്‍ക് ഹോടെലില്‍നിന്ന് (മലപ്പുറം കുഴിമന്തി) അല്‍ഫാം കഴിച്ചു നഴ്‌സ് മരിച്ചെന്ന സംഭവത്തില്‍ ഹോടെലുടമയെ പൊലീസ് അറസ്റ്റുചെയ്തു. അല്‍ഫാം കഴിച്ചതിനു പിന്നാലെ ചികിത്സയിലായ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലെ നഴ്‌സ് രശ്മി രാജ് (33) ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണു മരിച്ചത്. യുവതി മരിച്ച സംഭവത്തില്‍ ഹോടെല്‍ പാര്‍ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.
Aster mims 04/11/2022

Arrested | കോട്ടയത്ത് അല്‍ഫാം കഴിച്ച് നഴ്‌സ് മരിച്ചെന്ന സംഭവത്തില്‍ ഹോടെലുടമ അറസ്റ്റില്‍

ബോര്‍ഡുകള്‍, ചെടിച്ചട്ടികള്‍ എന്നിവ തകര്‍ത്ത പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ടാണു പിന്നീട് പിന്തിരിപ്പിച്ചത്. രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധയെന്നാണു പ്രാഥമിക പോസ്റ്റ്‌മോര്‍ടം റിപോര്‍ട്. കരള്‍, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു.

പാര്‍ക് ഹോടെലില്‍നിന്ന് ഡിസംബര്‍ 29ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു വാങ്ങിയ അല്‍ഫാം കഴിച്ച് ഒരു മണിക്കൂറിനുശേഷം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ തേടിയ രശ്മിയുടെ ആരോഗ്യനില ഡിസംബര്‍ 30 നു വഷളായി. തുടര്‍ന്നു കോട്ടയം ജെനറല്‍ ആശുപത്രിയിലും മെഡികല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇതേ ഹോടെലില്‍നിന്നു ഭക്ഷണം കഴിച്ച 20 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഹോടെല്‍ ആരോഗ്യ വകുപ്പ് പിന്നീട് അടച്ചുപൂട്ടി.

Keywords: Hotel owner arrested in case of nurse's death after eating Alfam in Kottayam, Kottayam, News, Police, Arrested, Nurse, Food, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia