കൊറോണാക്കാലത്തെ സമരക്കാരെ തുരത്തിയോടിച്ച കളക്ടര്‍ഹീറോ; ആശുപത്രിക്ക് മുന്നില്‍ ഉപരോധത്തിലായിരുന്ന സി ഐ ടി യുക്കാരെ ഒഴിപ്പിച്ച് കോവിഡ് രോഗികള്‍ക്ക് സൗകര്യമൊരുക്കി
Mar 24, 2020, 21:36 IST
കണ്ണൂര്‍: (www.kvartha.com 24.03.2020) കളക്ടര്‍ കണ്ണുരുട്ടിയപ്പോള്‍ കൊറോണ കാലത്തെ ആശുപത്രിക്ക് മുന്‍പിലുള്ള സി ഐ ടി യുകാര്‍ സമരം അവസാനിപ്പിച്ചു. അഞ്ചരക്കണ്ടിയിലുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അങ്കണത്തിന് മുന്‍പിലാണ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയനെന്ന സി ഐ ടി യു നിയന്ത്രിത സമരം നടത്തിയത്. സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍, സി പി എം ലോക്കല്‍ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ചന്ദ്രന്‍ കല്ലാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടന്നു വന്നിരുന്നത്.
മെഡിക്കല്‍ കോളജ് ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, മിനിമം വേതനം നല്‍കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമാരംഭിച്ചത്. എന്നാല്‍ മാനേജ്‌മെന്റ് ചര്‍ച്ചയ്ക്കു തയാറാവാത്തതിനെ തുടര്‍ന്ന് സമരം നീണ്ടു പോവുകയായിരുന്നു. ഇതോടെ ആശുപത്രി അങ്കണത്തിനു മുന്‍പില്‍ പന്തല്‍ കെട്ടി തൊഴിലാളികള്‍ കഞ്ഞിവയ്പ്പ് സമരം നടത്തി.
ഇതിനിടെയിലാണ് കോറോണ വൈറസ് വ്യാപനവും രോഗഭീതിയും പടര്‍ന്നു പിടിച്ചത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിക്കാന്‍ കളക്ടര്‍ നിര്‍ബന്ധമായി ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കില്‍ സമരക്കാരെ പിരിച്ചുവിടാന്‍ പൊലിസിനെ ഉപയോഗിക്കുമെന്നും കണ്ണൂര്‍ കളക്ടര്‍ ടി വി സുഭാഷ് മുന്നറിയിപ്പു നല്‍കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സി ഐ ടി യുക്കാര്‍ സമരം ഉപേക്ഷിച്ചത്.
ഇതിനിടെ കൊറോണ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രത്യേക കൊറോണ ആശുപത്രിയായി മെഡിക്കല്‍ കോളേജിനെ ഏറ്റെടുത്തത്. ജില്ലയിലും സമീപജില്ലകളിലും കൊറോണ ബാധിതരുടെയും വൈറസ് ബാധ സംശയിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഏറ്റെടുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
നിലവിലെ സര്‍ക്കാര്‍ ആശുപത്രി സൗകര്യങ്ങള്‍ ഇതിന് അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ജീവനക്കാര്‍, സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ആശുപത്രി ഏറ്റെടുത്തത്. മെഡിക്കല്‍ കോളേജിന്റെ നിയന്ത്രണം ഉടന്‍ ഏറ്റെടുത്ത് പ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ വരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
Keywords: News, Kerala, Kannur, COVID19, hospital, Strike, Medical College, District Collector, Protesters, Hospital Facilities Provided Covid Patients by Collector
മെഡിക്കല്‍ കോളജ് ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, മിനിമം വേതനം നല്‍കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമാരംഭിച്ചത്. എന്നാല്‍ മാനേജ്‌മെന്റ് ചര്‍ച്ചയ്ക്കു തയാറാവാത്തതിനെ തുടര്‍ന്ന് സമരം നീണ്ടു പോവുകയായിരുന്നു. ഇതോടെ ആശുപത്രി അങ്കണത്തിനു മുന്‍പില്‍ പന്തല്‍ കെട്ടി തൊഴിലാളികള്‍ കഞ്ഞിവയ്പ്പ് സമരം നടത്തി.
ഇതിനിടെയിലാണ് കോറോണ വൈറസ് വ്യാപനവും രോഗഭീതിയും പടര്‍ന്നു പിടിച്ചത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിക്കാന്‍ കളക്ടര്‍ നിര്‍ബന്ധമായി ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കില്‍ സമരക്കാരെ പിരിച്ചുവിടാന്‍ പൊലിസിനെ ഉപയോഗിക്കുമെന്നും കണ്ണൂര്‍ കളക്ടര്‍ ടി വി സുഭാഷ് മുന്നറിയിപ്പു നല്‍കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സി ഐ ടി യുക്കാര്‍ സമരം ഉപേക്ഷിച്ചത്.
ഇതിനിടെ കൊറോണ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രത്യേക കൊറോണ ആശുപത്രിയായി മെഡിക്കല്‍ കോളേജിനെ ഏറ്റെടുത്തത്. ജില്ലയിലും സമീപജില്ലകളിലും കൊറോണ ബാധിതരുടെയും വൈറസ് ബാധ സംശയിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഏറ്റെടുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
നിലവിലെ സര്‍ക്കാര്‍ ആശുപത്രി സൗകര്യങ്ങള്‍ ഇതിന് അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ജീവനക്കാര്‍, സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ആശുപത്രി ഏറ്റെടുത്തത്. മെഡിക്കല്‍ കോളേജിന്റെ നിയന്ത്രണം ഉടന്‍ ഏറ്റെടുത്ത് പ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ വരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.