Hospital Building | സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 68.39 കോടിയുടെ ഭരണാനുമതി

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക് ആശുപത്രി 17.50 കോടി, തൃശൂര്‍ ഗുരുവായൂര്‍ മണ്ഡലം ചാവക്കാട് താലൂക് ഹെഡ് ക്വാര്‍ടേഴ്സ് ആശുപത്രി 10.80 കോടി, മലപ്പുറം കുറ്റിപ്പുറം താലൂക് ആശുപത്രി 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Hospital Building | സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 68.39 കോടിയുടെ ഭരണാനുമതി

നേമം താലൂക് ആശുപത്രിയുടെ മുഖഛായ മാറ്റുന്ന തരത്തിലുള്ള ആറുനില കെട്ടിമാണ് നിര്‍മിക്കുന്നത്. സെല്ലാര്‍ ബ്ലോകില്‍ സി എസ് എസ് ഡി, എക്സ്റേ റൂം, മെഡികല്‍ ഗാസ്, പാര്‍കിഗ് എന്നിവയും ഗ്രൗന്‍ഡ് ഫ്ളോറില്‍ ആറ് കിടക്കകളുള്ള ഒബ്സര്‍ബേഷന്‍ റൂം, ലാബ്, നഴ്സിംഗ് സ്റ്റേഷന്‍, ഏഴ് ഒപി മുറികള്‍, വെയിറ്റ് ഏരിയ, ഫാര്‍മസി, സ്റ്റോര്‍ എന്നിവയുമുണ്ടാകും.

ഒന്നാം നിലയില്‍ ഗൈനക് ഒപി, അള്‍ട്രാസൗണ്ട് സ്‌കാന്‍, ഗൈനക് പ്രീചെക് ഏരിയ, ഒഫ്താല്‍ യൂനിറ്റ്, എന്‍സിഡി യൂനിറ്റ്, ദന്തല്‍ യൂനിറ്റ്, അഡ്മിനിസ്ട്രേഷന്‍, ഡയബറ്റിക് ഒപി, ടിബി ഡയഗ്‌നോസിസ് യൂനിറ്റ്, വെയിറ്റിംഗ് ഏരിയ, സ്റ്റാഫ് റൂം എന്നിവയും, രണ്ടാം നിലയില്‍ 10 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റ്, ആര്‍ഒ പ്ലാന്റ്, വാര്‍ഡുകള്‍ എന്നിവയും മൂന്നാം നിലയില്‍ എട്ട് കിടക്കകളുള്ള സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ഐസൊലേഷന്‍ വാര്‍ഡുകള്‍, 10 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷന്‍മാരുടേയും ജെനറല്‍ വാര്‍ഡുകള്‍ എന്നിവയും നാലാം നിലയില്‍ ഒഫ്താല്‍മിക് ഓപറേഷന്‍ തീയറ്റര്‍, ജെനറല്‍ ഓപറേഷന്‍ തീയറ്റര്‍, റികവറി റൂം, പോസ്റ്റ് ഒപി വാര്‍ഡ്, അഞ്ച് കിടക്കകളുള്ള മെഡികല്‍ ഐസിയു എന്നിവയുമുണ്ടാകും.

എലപ്പുള്ളി താലൂക് ആശുപത്രിയില്‍ അഞ്ച് നിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. ഗ്രൗന്‍ഡ് ഫ്ളോറില്‍ കാഷ്വാലിറ്റി, ഒബ്സര്‍വേഷന്‍, ഇസിജി, എക്സ്റേ, മൈനര്‍ ഓപറേഷന്‍ തീയറ്റര്‍, ഫാര്‍മസി, ലോണ്‍ട്രി എന്നിവയും ഒന്നാം നിലയില്‍ അഞ്ച് ഒപി റൂം, ഓഫീസ്, ഗൈനക് ഒപി, ഓപറേഷന്‍ തിയറ്റര്‍, അനസ്തേഷ്യ റൂം എന്നിവയും രണ്ടാം നിലയില്‍ മേജര്‍ ഓപറേഷന്‍ തിയറ്റര്‍, അനസ്തീഷ്യ റൂം, പോസ്റ്റ് ഓപറേറ്റീവ് റികവറി റൂം, പ്രീ ഒപി, ലേബര്‍ റൂമുകള്‍ എന്നിവയും മൂന്നാം നിലയില്‍ പീഡിയാട്രിക് വാര്‍ഡ്, ആന്റിനാറ്റല്‍ വാര്‍ഡ്, പോസ്റ്റ് നാറ്റല്‍ വാര്‍ഡ്, സ്ത്രീകളുടേയും പുരുഷന്‍മാരുടേയും വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, നാലാം നിലയില്‍ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമുണ്ടാകും.

ചാവക്കാട് താലൂക് ഹെഡ് ക്വാര്‍ടേഴ്സ് ആശുപത്രിയില്‍ രണ്ടുനില കെട്ടിടമാണ് നിര്‍മിക്കുന്നത്. ഗ്രൗന്‍ഡ് ഫ്ളോറില്‍ 14 ഒബ്സര്‍വേഷന്‍ കിടക്കകളോട് കൂടിയ കാഷ്വാലിറ്റി, ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും മുറി, ഫാര്‍മസി, വെയിറ്റിംഗ് ഏരിയ, എക്സ്റേ, മൈനര്‍ ഓപറേഷന്‍ തിയറ്റര്‍ എന്നിവയും ഒന്നാം നിലയില്‍ ലാബ്, ബ്ലഡ് ഡൊണേഷന്‍ സെന്റര്‍, നാല് കിടക്കകളുള്ള ഐസിയു, ഐസൊലേഷന്‍, ഭൂമിക, ഫിലാറിയല്‍ യൂനിറ്റ്, ഐസിടിസി, എന്‍ടിഇഎഫ് റൂം എന്നിവയും സജ്ജമാക്കും.

കുറ്റിപ്പുറം താലൂക് ആശുപത്രിയില്‍ നാലു നില കെട്ടിടമാണ് നിര്‍മിക്കുന്നത്. ഗ്രൗന്‍ഡ് ഫ്ളോറില്‍ കാഷ്വാലിറ്റി, ഫാര്‍മസി, 3 ഒപി റൂം, എക്സ്റേ, ഫാര്‍മസി എന്നിവയും ഒന്നാം നിലയില്‍ രണ്ട് മേജര്‍ ഓപറേഷന്‍ തിയറ്ററുകള്‍, മൈനര്‍ ഓപറേഷന്‍ തിയറ്റര്‍, അനസ്തേഷ്യ റൂം, ഐസിയു, പോസ്റ്റ് ഒപി വാര്‍ഡ്, ലേബര്‍ ഐസിയു, റികവറി റൂം, വിശ്രമമുറി എന്നിവയും, രണ്ടാം നിലയില്‍ 14 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, രണ്ട് ഗൈനക് ഒപി, ഒഫ്താല്‍ യൂനിറ്റ്, മൂന്നാം നിലയില്‍ 16 കിടക്കകളുള്ള സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡുകള്‍, ആറ് മറ്റ് മുറികള്‍, സ്റ്റോര്‍ എന്നിവയുമുണ്ടാകും.

Keywords:  68.39 crore administrative permission to construct new buildings for 4 hospitals in the state, Thiruvananthapuram, News, Hospital, Building, Permission, Health Minister, Health, Doctors, Veena George, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia