ട്രിപിൾ ലോക്ഡൗണിനിടെ കുതിര സവാരി: കയ്യോടെ പൊക്കി പൊലീസ്, പുറത്തിറങ്ങാൻ കാരണമുണ്ട് !
May 23, 2021, 16:05 IST
ADVERTISEMENT
തിരൂർ: (www.kvartha.com 23.05.2021) ട്രിപിൾ ലോക്ഡൗണിനിടെ കുതിര സവാരിക്കിറങ്ങിയ യുവാവിനെ പൊലീസ് കയ്യോടെ പൊക്കി. മലപ്പുറം താനൂരിലാണ് സംഭവം. പൊലീസിന്റെ നേതൃത്വത്തിൽ മൂച്ചിക്കലിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് യുവാവ് കുതിരയുമായി നഗരത്തിലേക്ക് എത്തിയത്.
കുതിരയുടെ മാനസിക ഉല്ലാസത്തിനായി പുറത്തിറങ്ങിയതാണെന്നായിരുന്നു യുവാവ് പൊലീസിന് നൽകിയ വിശദീകരണം. കുതിര വീട്ടിൽ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്നും മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് പുറത്തിറങ്ങിയതെന്നും യുവാവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. എന്നാൽ പൊലീസ് യുവാവിനെ വീട്ടിലേക്ക് തിരിച്ചയക്കുകയും വീടിന് സമീപത്തു മാത്രം ഉല്ലാസം മതിയെന്ന് ഉപദേശിക്കുകയും ചെയ്തു.
Keywords: News, Malappuram, Lockdown, Kerala, State, COVID-19, Police, Horseback, Riding, Triple Lockdown, Horseback Riding During Triple Lockdown.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

