ട്രിപിൾ ലോക്ഡൗണിനിടെ കുതിര സവാരി: കയ്യോടെ പൊക്കി പൊലീസ്, പുറത്തിറങ്ങാൻ കാരണമുണ്ട് !

 


തിരൂർ: (www.kvartha.com 23.05.2021) ട്രിപിൾ ലോക്ഡൗണിനിടെ കുതിര സവാരിക്കിറങ്ങിയ യുവാവിനെ പൊലീസ് കയ്യോടെ പൊക്കി. മലപ്പുറം താനൂരിലാണ് സംഭവം. പൊലീസിന്റെ നേതൃത്വത്തിൽ മൂച്ചിക്കലിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് യുവാവ് കുതിരയുമായി നഗരത്തിലേക്ക് എത്തിയത്.

ട്രിപിൾ ലോക്ഡൗണിനിടെ കുതിര സവാരി: കയ്യോടെ പൊക്കി പൊലീസ്, പുറത്തിറങ്ങാൻ കാരണമുണ്ട് !

കുതിരയുടെ മാനസിക ഉല്ലാസത്തിനായി പുറത്തിറങ്ങിയതാണെന്നായിരുന്നു യുവാവ് പൊലീസിന് നൽകിയ വിശദീകരണം. കുതിര വീട്ടിൽ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്നും മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് പുറത്തിറങ്ങിയതെന്നും യുവാവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. എന്നാൽ പൊലീസ് യുവാവിനെ വീട്ടിലേക്ക് തിരിച്ചയക്കുകയും വീടിന് സമീപത്തു മാത്രം ഉല്ലാസം മതിയെന്ന് ഉപദേശിക്കുകയും ചെയ്തു.

Keywords:  News, Malappuram, Lockdown, Kerala, State, COVID-19, Police, Horseback, Riding, Triple Lockdown, Horseback Riding During Triple Lockdown.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia