Criticism | ജനപ്രതിനിധികള്‍ക്ക് വില പറഞ്ഞ് ലക്ഷങ്ങളും കോടികളും വെച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമെന്ന് ബിനോയ് വിശ്വം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആരോപണത്തില്‍ വസ്തുതയുണ്ടെങ്കില്‍ അത്തരത്തിലുള്ള ഒരാള്‍ക്കും എല്‍ഡിഎഫിന്റെ ഭാഗമായിരിക്കാന്‍ അര്‍ഹതയില്ല
● എല്‍ ഡി എഫില്‍ ഒരു എംഎല്‍എയും വിലക്ക് വാങ്ങപ്പെടാനായി നില്‍ക്കാന്‍ പാടില്ല
തിരുവനന്തപുരം: (KVARTHA) ജനപ്രതിനിധികള്‍ക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും അവര്‍ക്ക് വെച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കി എന്‍സിപി പാളയത്തില്‍ എത്തിക്കാന്‍ തോമസ് കെ തോമസ് എംഎല്‍എ ശ്രമിച്ചെന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച സംസ്ഥാന സെക്രട്ടറി വാര്‍ത്ത വളരെ ഗൗരവമായാണ് സിപിഐ കാണുന്നതെന്നും കോഴ സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണം വേണമെന്നും സത്യം പുറത്തുവരണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും വ്യക്തമാക്കി.
കാളച്ചന്തയിലെ കാളകളെ പോലെ എംഎല്‍എമാരെ വാങ്ങുന്ന ഏര്‍പ്പാട് ഇന്ത്യയിലെ പലഭാഗത്തുമുണ്ടെന്നും എന്നാല്‍ അത് കേരളത്തിലേക്ക് എത്തുന്നുവെന്നത് അപമാനകരം തന്നെയാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഗൗരവകരമായി തന്നെ അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴ ആരോപണത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ അത്തരത്തിലുള്ള ഒരാള്‍ക്കും എല്‍ഡിഎഫിന്റെ ഭാഗമായിരിക്കാന്‍ അര്‍ഹതയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് നീതിപൂര്‍വമായിട്ടുള്ള, ഡെമോക്രാറ്റിക്കായിട്ടുള്ള ഒരു രാഷ്ട്രിയത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ അദ്ദേഹം ആ എല്‍ ഡി എഫില്‍ ഒരു എംഎല്‍എയും വിലക്ക് വാങ്ങപ്പെടാനായി നില്‍ക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി.
എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എംഎല്‍എയുമായ ആന്റണി രാജുവിനും ആര്‍ എസ് പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനുമാണ് ഈ തുക വാഗ്ദാനം ചെയ്തത്.
എന്നാല്‍ ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ രംഗത്തെത്തിയിരുന്നു.
#KeralaPolitics, #HorseTrading, #CPI, #LDF, #PoliticalScandal, #Kerala
