കേരളത്തില്‍ വ്യാജമദ്യം ഒഴുകുമെന്ന് വന്‍ പ്രചാരണം, ഇന്റലിജന്‍സ് റിപോര്‍ട്ട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം:   (www.kvartha.com 01.05.2014)കേരളത്തിലെ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച വിവാദം കത്തിനില്‍ക്കെ, മദ്യ ലഭ്യത കുറഞ്ഞതിന്റെ മറവില്‍ കള്ളവാറ്റ് തിരിച്ചുവരാനുള്ള സാധ്യതയെക്കുറിച്ച് ഇന്റലിജന്‍സ് റിപോര്‍ട്ട്.


മുമ്പ് എ കെ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചതോടെ വ്യാപകമായിരുന്ന കള്ളവാറ്റ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. കള്ളവാറ്റു കേന്ദ്രങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന മദ്യം വ്യാപകമായി മദ്യ ദുരന്തങ്ങള്‍ക്കു കാരണമാവുകയും വാറ്റു കേന്ദ്രങ്ങള്‍ക്കെതിരെ എക്‌സൈസ് വകുപ്പ് റെയ്ഡ് നടപടികള്‍ ശക്തമാക്കിയതുമാണ് കാരണം.

എന്നാല്‍ കേരളത്തിലെ വിദേശ മദ്യ ബാറുകളില്‍ 418 എണ്ണം തീരെ ഗുണനിലവാരമില്ലാത്തതാണെന്നുകണ്ടെത്തി ലൈസന്‍സ് റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിനെതിരെ രാഷ്ട്രീയ സമ്മര്‍ദവും പ്രക്ഷോഭങ്ങളുമായി ബാറുടമകള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. എന്നാല്‍ ടൂ സ്റ്റാര്‍ സൗകര്യം ഉള്ള ബാറുകള്‍ക്കു മാത്രം വീണ്ടും ലൈസന്‍സ് നല്‍കാമെന്നും അല്ലാത്തവയ്ക്കു നല്‍കേണ്ടെന്നുമാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാട്.

എല്ലാ ബാറുകള്‍ക്കും പുതുക്കി നല്‍കുകയും സൗകര്യം കുറവുള്ളവ വേഗം അത് ഉണ്ടാക്കണം എന്ന് നിബന്ധന വയ്ക്കുകയും ചെയ്യാം എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എക്‌സൈസ് മന്ത്രി കെ ബാബുവും പറയുന്നത്. എന്നാല്‍ പരസ്യമായി പുറത്തുവരുന്നത് ഈ വിവരമാണെങ്കിലും കേരളത്തിലെ ഭരണ മുന്നണി രാഷ്ട്രീയത്തിന്റെ ഉള്ളില്‍ നടക്കുന്ന യഥാര്‍ത്ഥി വിലപേശല്‍ ഇതല്ലെന്നാണു വിവരം.

കേരളത്തില്‍ കള്ളവാറ്റു കേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുമെന്നും അത് മദ്യ ദുരന്തത്തിനു തന്നെയും കാരണമാകാം എന്നുമാണ് സുധീരനുമേല്‍ ബാറുകള്‍ക്കു വേണ്ടി സമ്മര്‍ദം ചെലുത്തുന്നവര്‍ പറയുന്നത്. അതിന്റെ തുടര്‍ച്ചയായാണ് അതേ ഉള്ളടക്കമുള്ള ഇന്റലിജന്‍സ് റിപോര്‍ട്ടും വന്നതെന്നാണു സൂചന.

ഈ സമ്മര്‍ദം ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പേ തുടങ്ങിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളത്തില്‍ തെരഞ്ഞെടുപ്പുകാലത്ത് വ്യാജമദ്യ ദുരന്തം ഉണ്ടായേക്കും എന്ന് സുധീരന്‍ ഒരുപടി മുന്നേ എറിഞ്ഞത് അതിന്റെ അടിസ്ഥാനത്തിലാണ് .  മദ്യലോബിയുടെ ഈ ഗൂഢ നീക്കം പുറത്തുവന്നില്ലെങ്കില്‍ ഉറപ്പായും തെരഞ്ഞെടുപ്പുകാലത്ത് മദ്യ ദുരന്തമുണ്ടാകന്‍ സാധ്യതയുണ്ടായിരുന്നുവത്രേ.

എന്നാല്‍ അന്ന് ആ വിവരത്തെക്കുറിച്ച് കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിന് എന്തെങ്കിലും ധാരണയുണ്ടായിരുന്നില്ല. അങ്ങനെയൊരു റിപോര്‍ട്ടുമുണ്ടായില്ല. മറ്റു ചില സ്രോതസുകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുധീരന്‍ മദ്യ ദുരന്ത സാധ്യതയെക്കുറിച്ചു പറഞ്ഞത്.

ഇനിയും 418 ബാറുകളുടെ കാര്യത്തില്‍ കര്‍ക്കശ നിലപാടു തുടര്‍ന്നാല്‍ കേരളത്തില്‍ വ്യാജമദ്യം ഒഴുകുമെന്നാണ് മദ്യ ലോബിക്കുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. അതിനെ ശരിവയ്ക്കുന്ന തരത്തിലാണ് ഇന്റലിജന്‍സ് റിപോര്‍ട്ട്.

കേരളത്തില്‍ വ്യാജമദ്യം ഒഴുകുമെന്ന് വന്‍ പ്രചാരണം, ഇന്റലിജന്‍സ് റിപോര്‍ട്ട്അതേസമയം, മദ്യ ദുരന്ത സാധ്യത അടയ്ക്കാനും അത്തരം ശക്തികളെ അമര്‍ച്ച ചെയ്യാനും പോലീസും എക്‌സൈസും ചേര്‍ന്ന് ശക്തമായ നടപടികള്‍ എടുക്കണം എന്നാണ് കോണ്‍ഗ്രസിനുള്ളില്‍ സുധീരന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നത്.

അക്കാര്യത്തില്‍ സുധീരന്‍ തന്നെ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
സുധീരനല്ല ഭരിക്കുന്നത് എന്ന് തമാശയായാണെങ്കിലും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞതോടെ ഏറ്റുമുട്ടലും തുടങ്ങിക്കഴിഞ്ഞുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മദ്യം കുടിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി കൊല: ചട്ടഞ്ചാല്‍ സ്വദേശി കണ്ണൂരില്‍ അറസ്റ്റില്‍

Keywords:  Thiruvananthapuram, A.K Antony, V.M Sudheeran, Politics, KPCC, President, Minister, K.Babu, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script