Honorarium | ആശ വര്‍കര്‍മാരുടെ പ്രതിഫലത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
Feb 3, 2024, 11:11 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ആശ വര്‍കര്‍മാരുടെ പ്രതിഫലത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍. 26,125 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ വര്‍ധനവ് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. നേരത്തെ 6000 രൂപയായിരുന്നു പ്രതിഫലം.
പുതിയ വര്‍ധനവോടെ 7000 രൂപയായി ഉയരും. പ്രതിഫലം പൂര്‍ണമായും സംസ്ഥാന സര്‍കാറാണ് നല്‍കുന്നത്. കേന്ദ്ര സര്‍കാര്‍ ആശ വര്‍കര്‍മാര്‍ക്ക് 2,000 രൂപയാണ് ഇന്‍സെന്റീവായി നല്‍കുന്നത്. അതേസമയം, കേരളത്തില്‍ ദേശീയ ആരോഗ്യ ദൗത്യം (NHM) പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍കാര്‍ അനുവദിച്ച തുക മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി അറിയിച്ചു.

Keywords: Honorarium of Asha workers increased by Rs 1000, Thiruvananthapuram, News, Honorarium, Asha Workers, Increased, Minister, Assembly, Health, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.