Honorarium | ആശ വര്‍കര്‍മാരുടെ പ്രതിഫലത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

 


തിരുവനന്തപുരം: (KVARTHA) ആശ വര്‍കര്‍മാരുടെ പ്രതിഫലത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍. 26,125 പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ വര്‍ധനവ് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല  വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. നേരത്തെ 6000 രൂപയായിരുന്നു പ്രതിഫലം.

പുതിയ വര്‍ധനവോടെ 7000 രൂപയായി ഉയരും. പ്രതിഫലം പൂര്‍ണമായും സംസ്ഥാന സര്‍കാറാണ് നല്‍കുന്നത്. കേന്ദ്ര സര്‍കാര്‍ ആശ വര്‍കര്‍മാര്‍ക്ക് 2,000 രൂപയാണ് ഇന്‍സെന്റീവായി നല്‍കുന്നത്. അതേസമയം, കേരളത്തില്‍ ദേശീയ ആരോഗ്യ ദൗത്യം (NHM) പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍കാര്‍ അനുവദിച്ച തുക മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി അറിയിച്ചു.

Honorarium | ആശ വര്‍കര്‍മാരുടെ പ്രതിഫലത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

Keywords:  Honorarium of Asha workers increased by Rs 1000, Thiruvananthapuram, News, Honorarium, Asha Workers, Increased, Minister, Assembly, Health, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia