Dubai Conference | ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിന് കണ്ണൂരില്‍ നിന്ന് ഹോമിയോപതി ഡോക്ടര്‍ക്ക് ക്ഷണം ലഭിച്ചു
Jan 5, 2024, 16:55 IST
കണ്ണൂര്‍: (KVARTHA) ജനുവരി 13 മുതല്‍ 15 വരെ ദുബൈയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തില്‍ ഹോമിയോപതി വിഭാഗത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ തലശ്ശേരിയില്‍ നിന്നുള്ള ഡോ ഹരി വിശ്വജിത്തിന് ക്ഷണം ലഭിച്ചു. ആയുഷ് മന്ത്രാലയം ദുബൈ, ഇന്‍ഡ്യന്‍ കോണ്‍സലേറ്റ് എന്നിവരുടെ പിന്തുണയോടെ സയന്‍സ് ഇന്‍ഡ്യാ ഫോറം ആണ് രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നത്.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇത്തവണത്തെ പ്രമേയം മാറാരോഗങ്ങള്‍ക്ക് ആയുഷിലൂടെ പ്രതിരോധം എന്നാണ്. 35 ഓളം രാജ്യങ്ങളില്‍ നിന്ന് 1200 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ പഠനവൈകല്യങ്ങളും ഹോമിയോപതിയുടെ സാധ്യതകളും എന്ന വിഷയത്തില്‍ ആണ് ഡോ ഹരി വിശ്വജിത്തിന് പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.
ഹരി ആന്‍ഡ് ഹരി ഹോമിയോപതി ക്ലിനിക് ആന്‍ഡ് റിസര്‍ച് സെന്റര്‍ മാനേജിങ് ഡയറക്ടറും, ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപതി കേരള(IHK) സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ ഹരി വിശ്വജിത്ത് തലശ്ശേരിയിലെ പ്രമുഖ ഹോമിയോ ഡോക്ടര്‍ ഡോ ഹരി തെണ്ടന്‍കണ്ടിയുടെ മകനാണ്.

Keywords: Homeopathic doctor from Kannur has received an invitation to attend the International AYUSH conference in Dubai, Kannur, News, Homeopathic Doctor, Hari Viswajith, Seminar, International AYUSH Conference, Invitation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.