Mystery | ഹോമിയോ ഡോക്ടറെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കളുടെ പരാതി
Aug 12, 2024, 17:40 IST
Representational Image Generated By Meta AI
ADVERTISEMENT
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ്
കല്‍പറ്റ: (KVARTHA) ഹോമിയോ ഡോക്ടറെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ഇതുസംബന്ധിച്ച് കല്‍പറ്റ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കല്‍പറ്റ എമിലി സ്വദേശി കായിക്കര സലീമിന്റെ ഭാര്യ മാജിത ഫര്‍സാനയെയാണ് (34) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും അയല്‍ക്കാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റില്‍ തിങ്കളാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോടത്തിനായി മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കല്‍പറ്റ പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
