തിരുവനന്തപുരം: ഗാര്‍ഹീക് ഉപയോഗം 300 യൂണിറ്റായി നിജപ്പെടുത്തി. 300 യൂണിറ്റില്‍ അധികം ഉപയോഗിച്ചാല്‍ അധിക യൂണിറ്റുകള്‍ക്ക് 10 രൂപ വിതം ഈടാക്കാനും വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. കടകളും വ്യാപാരസ്ഥാപനങ്ങളും ഉള്‍പ്പടെ മറ്റ് ലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് നിലവിലെ നിരക്കില്‍ ഇപ്പോഴത്തെ ഉപഭോഗത്തിന്റെ 90 ശതമാനം വൈദ്യുതിയേ ലഭ്യമാകൂ. അധിക വൈദ്യുതിക്ക് 10 രൂപ നല്‍കണം. വീടുകളിലെ ഉപയോഗം പ്രതിമാസം 150 യൂണിറ്റായി നിജപ്പെടുത്തണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ. എന്നാല്‍ ഇത് സാധാരണക്കാരെ ബാധിക്കുമെന്ന് റഗുലേറ്ററി കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു.
Keywords: Thiruvananthapuram, Kerala, Homely consumption
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.