കണ്ണൂര്‍: (www.kvartha.com 17.02.2020) കണ്ണൂരിന്റെ മണ്ണില്‍ നിന്നും ലോകമെമ്പാടും അറിയപ്പെട്ട ഭരണ തന്ത്രജ്ഞനും നേതാവുമായ മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിനെ ദീനുല്‍ ഇസ്ലാം സഭ അനുസ്മരിക്കുന്നു. ഫെബ്രുവരി 19ന് കണ്ണൂര്‍ ചേമ്പര്‍ഹാളിലാണ് അനുസ്മരണ സമ്മേളനം നടക്കുക. ദീനുല്‍ ഇസ്ലാം സഭയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്. ഇ. അഹമ്മദ് അമരത്തിരിക്കുമ്പോഴാണ് ഒരുവിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ ദീനുല്‍ ഇസ്ലാം സഭ കുതിച്ചുയര്‍ന്നത്.
സഭയുടെ കീഴിലുള്ള പ്രൈമറി സ്‌കൂള്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളായതും ഇന്ത്യയിലെ പ്രശസ്തമായ ഹംദര്‍ദ് സര്‍വകലാശാലയുടെ ആദ്യത്തെ വനിതാ ക്യാംപസ് കണ്ണൂരിലാരംഭിക്കുന്നതും. കൂടാതെ വനിതാ കോളേജ്, അറബിക് കോളേജ്, ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിക്കുവാനും അദ്ദേഹം മുന്‍കൈയെടുത്തു. അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പി കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യപ്രഭാഷണം നടത്തും. എം പി അബ്ദുല്‍ സമദ് സമദാനി, എന്‍ കെ പ്രേമചന്ദ്രന്‍, നവാസ് കനി എം പി (തമിഴ്നാട്) കെ സുധാകരന്‍ എം പി, കെ എം ഷാജി എം എല്‍ എ, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമദ് എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ മുസ്ലീം ലീഗ് നേതാക്കളായ സി സമീര്‍, ഡോ. പി വി എ റഹീം, ടി എ തങ്ങള്‍, നൗഷാദ് പൂതപ്പാറ, എം മുസ്ലിഹ് എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, Kannur, E. Ahmed, Homeland remembering E Ahmed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.