Toenail Fungus? | പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് കുഴിനഖം! വിഷമിക്കേണ്ടതില്ല, പരിഹാരമുണ്ട്; ചില നാടന്‍ വിദ്യകള്‍ അറിയാം

 


കൊച്ചി: (KVARTHA) പലരേയും അലട്ടുന്ന നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്‌നമാണ് കുഴിനഖം. കാല്‍നഖത്തിലും അപൂര്‍വം ചിലരില്‍ കൈ നഖത്തിലും ഇതുണ്ടാകും. അല്‍പം ഒന്ന് ശ്രദ്ധിച്ചാല്‍ ഇല്ലാതാക്കാവുന്നതേ ഉള്ളൂ. നഖം ഉള്ളിലേക്ക് ദിശ തെറ്റി വളരുന്ന അവസ്ഥയാണ് കുഴിനഖം.

നഖത്തിന്റെ കൂര്‍ത്തതോ നേര്‍ത്തതോ ആയ അഗ്രം വിരലിലെ ചര്‍മത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. ഈ അവസ്ഥയില്‍ വളരെ അധികം വേദന അനുഭവപ്പെടാം. ഇതാണ് കുഴിനഖത്തിന്റെ പ്രധാന ലക്ഷണം. നഖത്തിലെ നിറവ്യത്യാസവും ലക്ഷണമാണ്.

Toenail Fungus? | പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് കുഴിനഖം! വിഷമിക്കേണ്ടതില്ല, പരിഹാരമുണ്ട്; ചില നാടന്‍ വിദ്യകള്‍ അറിയാം

ചര്‍മ പ്രശ്നവും ഒപ്പം ആരോഗ്യപ്രശ്നവുമാണ് കുഴിനഖം. പഴുപ്പും ദുര്‍ഗന്ധവുമെല്ലാം ഇതുമൂലം ഉണ്ടാകാറുണ്ട്. എന്നാല്‍ വിഷമിക്കാനൊന്നുമില്ല, ഇതിനുള്ള പരിഹാരങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.

കാരണങ്ങള്‍:


പലപ്പോഴും കുഴിനഖത്തിന് കാരണമാകുന്നത് ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം ശരിയായി പാലിക്കാത്തതോ ആകാം. അതിനാല്‍ ബ്രഷോ മറ്റോ ഉപയോഗിച്ച് നഖം വൃത്തിയായി സൂക്ഷിക്കാവുന്നതാണ്.

കുഴിനഖം പോലുള്ള അവസ്ഥയോടൊപ്പം അണുബാധയും പഴുപ്പും പൂപ്പല്‍ ബാധയും ചിലരില്‍ ഉണ്ടാകാം. ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കാല്‍ ഇറക്കി വയ്ക്കുന്നതും ഉപ്പിട്ട വെള്ളത്തില്‍ തുണി നനച്ച് വിരലില്‍ കെട്ടുന്നതുമെല്ലാം ഒരു പരിധി വരെ ഗുണം നല്‍കും. ഇതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പല വിധ പരിഹാരങ്ങളുമുണ്ട്.

മഞ്ഞള്‍


മഞ്ഞള്‍ അരച്ചിടുന്നത് നല്ലതാണ്. ഇതല്ലാതെ മഞ്ഞളിനൊപ്പം ചില കൂട്ടുകളും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ഗുണം നല്‍കും. തൊട്ടാവാടിയുടെ ഇലയും മഞ്ഞളും ചേര്‍ത്തരച്ച് ഇടാം.

പച്ചമഞ്ഞള്‍, വേപ്പിന്റെ എണ്ണ എന്നിവ ചേര്‍ത്തിടാം. കറ്റാര്‍ വാഴയുടെ നീരിനൊപ്പം പച്ചമഞ്ഞള്‍ കൂടി ചേര്‍ത്തരച്ച് ഇടാവുന്നതാണ്.

ചെറുനാരങ്ങ


ചെറുനാരങ്ങ മുറിച്ച് ഇതിനുള്ളില്‍ നഖാഗ്രാം ഇറക്കി വയ്ക്കുന്നത് ഏറെ നല്ലതാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. വിനാഗിരി ഇതിനുളള മറ്റൊരു വഴിയാണ്. ആപിള്‍ സിഡെര്‍ വിനെഗര്‍, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിക്കാം. ഇവ വെള്ളത്തില്‍ കലര്‍ത്തി കാല്‍ ഇതില്‍ ഇറക്കി വയ്ക്കാം. ഗുണമുണ്ടാകും.

ദിവസവും രണ്ടു നേരമെങ്കിലും കുറച്ച് ദിവങ്ങളില്‍ ഈ പ്രകൃയ തുടരാവുന്നതാണ്. ഗുണമുണ്ടാകും. ഇതുപോലെ ആര്യവേപ്പില അരച്ചിടുന്നതും, മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതുമെല്ലാം ഗുണം നല്‍കുന്ന വഴികളാണ്.

വെളിച്ചെണ്ണ

ചില തരം എണ്ണകളും കുഴിനഖം മാറാനുള്ള നല്ല പരിഹാരമാണ്. ഇതില്‍ വെളിച്ചെണ്ണയാണ് മികച്ചത്. ഇത് പുരട്ടുന്നതും മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതുമെല്ലാം ഗുണം നല്‍കും. കര്‍പ്പൂരം വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. അതുപോലെ കര്‍പ്പൂര തുളസി ഓയില്‍ കുഴിനഖത്തിന് നല്ല മരുന്നാണ്. ടീ ട്രീ ഓയില്‍ കുഴിനഖം മാറാന്‍ ഗുണം നല്‍കുമെന്നും അനുഭവസ്ഥര്‍ പറയുന്നു. കറുവാപ്പട്ടയുടെ ഓയില്‍ മറ്റൊരു വഴിയാണ്. ഇതെല്ലാം നഖത്തില്‍ പുരട്ടാം. വേപ്പെണ്ണ പുരട്ടുന്നതും നല്ലതാണ്. ഇതില്‍ മഞ്ഞള്‍ പോലുള്ളവ കൂടി വേണമെങ്കില്‍ ചേര്‍ത്ത് പുരട്ടാം.

മയിലാഞ്ചിയുടെ ഇല

മയിലാഞ്ചിയുടെ ഇല മറ്റൊരു പരിഹാരമാണ്. ഇത് അരച്ച് നാരങ്ങാനീര് ചേര്‍ത്ത് കുഴിനഖമുള്ള ഭാഗത്ത് പുരട്ടാം. മഞ്ഞള്‍ ചേര്‍ത്തും ഇടാം. തുളസിയിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും വെറ്റിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും നല്ലതാണ്.

കീഴാര്‍നെല്ലിയെടുത്ത് അരച്ച് ഇടുന്നതും ഗുണം നല്‍കും. വെളുത്തുള്ളി ഫംഗല്‍ ബാധകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളി അരച്ചത് മഞ്ഞള്‍ ചേര്‍ത്ത് ഇടാം. ഇത് വിനെഗര്‍ ചേര്‍ത്തും ഇടാം. കുറച്ചു ദിവസം അടുപ്പിച്ച് ഇതെല്ലാം ചെയ്യുന്നത് നല്ല ഫലം ലഭിക്കും.

Keywords: Home Remedies for Toenail Fungus, Kochi, News, Toenail Fungus, Treatment, Health, Health Tips, Medicine, Oil, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia