SWISS-TOWER 24/07/2023

To Stop Cough | നിര്‍ത്താതെയുള്ള ചുമ ബുദ്ധിമുട്ടുണ്ടാക്കുന്നുവോ? വിഷമിക്കേണ്ട അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ മാര്‍ഗങ്ങള്‍ അറിയാം!

 


കൊച്ചി: (KVARTHA) ചുമ വന്നാല്‍ അത് വലിയ ബുദ്ധിമുട്ടാണ്. മിക്കവാറും ആഴ്ചകളോളം അത് നീണ്ടുനില്‍ക്കുകയും ചെയ്യും. മരുന്നു കഴിച്ചാലും ചിലപ്പോള്‍ പരിഹാരം ഉണ്ടാകില്ല. കടുത്ത ചുമയാണെങ്കില്‍ അനുബന്ധമായി ശരീരം മുഴുവനും വല്ലാത്ത വേദന വരികയും ഒന്നിലും ഒരു ഉത്സാഹം കാണുകയുമില്ല. സാധാരണ രീതിയില്‍ ചുമ ഉണ്ടായാല്‍ മരുന്നൊന്നും കഴിക്കാതെ താനെ മാറുമെന്ന് കരുതി ചൂടുവെള്ളം കുടിച്ചിരിക്കുന്നവരുമുണ്ട്. മിക്കവരും ചുമ കൂടിയിട്ടാകും ചുമയ്ക്കുള്ള മരുന്ന് കഴിക്കാന്‍ തുടങ്ങുക.

കാലാവസ്ഥയുടെ മാറ്റം കൊണ്ടോ, പലതരത്തിലുള്ള അലര്‍ജികള്‍ കൊണ്ടോ അല്ലാതെയോ ചുമ ഉണ്ടാകാറുണ്ട്. ചുമ പ്രധാനമായും രണ്ട് രീതിയിലാണ് ഉണ്ടാവുക. കഫത്തോട് കൂടിയുള്ള ചുമയാണ് ഒന്ന്. രോഗാണുബാധയെ തുടര്‍ന്നാണ് ചുമ ഉണ്ടാവുക. എന്നാല്‍ വരണ്ട ചുമയ്ക്കാകട്ടെ പല കാരണങ്ങളും ഉണ്ടാകാം. യഥാര്‍ഥത്തില്‍ ഉള്ളില്‍ നിന്നും കഫം, പുക, പൊടി, തുടങ്ങിയവയെല്ലാം പുറന്തള്ളാന്‍ സഹായിക്കുന്ന ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനമാണ് ചുമ.

To Stop Cough | നിര്‍ത്താതെയുള്ള ചുമ ബുദ്ധിമുട്ടുണ്ടാക്കുന്നുവോ? വിഷമിക്കേണ്ട അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പ മാര്‍ഗങ്ങള്‍ അറിയാം!
 

വരണ്ട ചുമയാണ് ഏറെക്കാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതും രോഗികളെ വലയ്ക്കുന്നതുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ചുമയെയാണ് വിട്ടുമാറാത്ത ചുമയായി കണക്കാക്കേണ്ടത്.
വരണ്ട ചുമ നമുക്ക് ഏറ്റവും അസ്വസ്ഥത പകരുന്നതാണ്. ചുമയ്ക്കുമ്പോള്‍ കഫം വരാതിരിക്കുന്നതിനോടൊപ്പം ജലദോഷം, മൂക്കൊലിപ്പ് തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങളോടും കൂടിയാകാം വരണ്ട ചുമയും പ്രകടമാകാറുള്ളത്.

തൊണ്ടയില്‍ എന്തോ കുടുങ്ങിയിരിക്കുന്ന തോന്നല്‍ ആകും കഫച്ചുമയ്ക്ക്. കഫത്തോട് കൂടിയുള്ള ചുമയാണ് ഉള്ളതെങ്കില്‍ ചുമയ്ക്കുമ്പോള്‍ ഇത് മൂക്ക്, തൊണ്ട ഭാഗത്ത് അടിഞ്ഞുകൂടി കിടക്കുന്ന കഫത്തെ പുറന്തള്ളുകയും ചെയ്യും. എന്നാല്‍ ഇതിനു വിപരീതമായി വരണ്ട ചുമയാണ് ഉള്ളതെങ്കില്‍ ഇത് കഫത്തെ പുറന്തള്ളുകയില്ല.

ശ്വാസകോശ നാളി, തൊണ്ട, തുടങ്ങിയ ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കഫം വരണ്ടതായി മാറുമ്പോഴാണ് സാധാരണഗതിയില്‍ വരണ്ട ചുമയുടെ ലക്ഷണങ്ങള്‍ ഉണ്ടാവുന്നത്. സ്വാഭാവികമായി തൊണ്ടയുടെ ഭാഗങ്ങളില്‍ ഉണ്ടാവുന്ന ഇക്കിളിപ്പെടുത്തലുകളും കരകരപ്പും ഒക്കെയാണ് ഇത്തരത്തില്‍ ഒരാളെ ചുമക്കാന്‍ പ്രേരിപ്പിക്കുന്നത്. എങ്കിലും ചുമക്കുമ്പോള്‍ ഒട്ടുംതന്നെ കഫം പുറത്തേക്ക് വരികയും ഇല്ല.

ചുമ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില എളുപ്പ മാര്‍ഗങ്ങള്‍ ഇതാ

*ഹണി ടീ


ചുമ അകറ്റാന്‍ ഫലപ്രദമായ മരുന്നാണ് തേന്‍ എന്ന് അനുഭവസ്ഥര്‍ പറയുന്നു. ചെറുചൂടുവെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ കഫക്കെട്ട്, ചുമ എന്നിവ അകറ്റാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഒരു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും തേന്‍ നല്‍കരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

*ചുക്ക്

ചുക്ക്, ജീരകം, പഞ്ചസാര എന്നിവ സമം ചേര്‍ത്ത് ഉപയോഗിച്ചാല്‍ ചുമ ശമിക്കും. ചുക്ക്, ശര്‍ക്കര, എള്ള് ഇവ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

*സൂപ്പ്

ചുമ മാറാന്‍ വളരെ നല്ലതാണ് സൂപ്പ്. ചികനോ വെജിറ്റബിളോ ഏത് സൂപ്പായാലും ചെറുചൂടോടെ കുടിക്കുന്നത് ചുമ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

* ഉപ്പ് വെള്ളം


ഉപ്പ് വെള്ളം കവിള്‍ക്കൊള്ളുന്നത് ചുമയ്ക്കും കഫക്കെട്ടിനും തൊണ്ട വേദനയ്ക്കും ഏറെ ആശ്വാസമേകും. എട്ട് ഔണ്‍സ് ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് വേണം കവിള്‍ക്കൊള്ളാന്‍.

* തുളസിയില

തുളസിയില ചുമ മാറാന്‍ നല്ല മരുന്നാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ചേര്‍ത്ത് തിളപ്പിച്ചശേഷം കുടുക്കുക.

* പുതിനയില

ചുമയ്ക്കും കഫക്കെട്ടിനും ഏറ്റവും മികച്ചൊരു മരുന്നാണ് പുതിനയില. പുതിന ചായ കുടിക്കുകയോ ആവി പിടിക്കുകയോ ചെയ്യാം. പുതിനയിലയിലെ മെന്തോള്‍ ആണ് കഫക്കെട്ടിന് പരിഹാരം നല്‍കുന്നത്.

*ധാരാളം ദ്രാവകങ്ങള്‍ കുടിക്കുക 

വരണ്ട ചുമയുടെ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കൂടുതലാണെങ്കില്‍ ദ്രാവകങ്ങള്‍ കൂടുതല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ജലാംശം ആവശ്യത്തിന് നല്‍കുന്നത് തൊണ്ടയെ നനവുള്ളതായി നിലനിര്‍ത്താന്‍ സഹായിക്കും. അങ്ങനെയെങ്കില്‍ ഇതിന്റെ ലക്ഷണങ്ങള്‍ അത്ര അലോസരപ്പെടുത്തുന്ന രീതിയിലുള്ളതായി മാറുകയില്ല. പ്രതിദിനം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ നോക്കുക

* വിറ്റാമിന്‍ സി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തില്‍ വിറ്റാമിന്‍ സി പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ ഇവ ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും കൂടുതല്‍ കഴിക്കാം.

വരണ്ട ചുമയും തൊണ്ടവേദനയും നീണ്ടു നില്‍ക്കുന്നതാണെങ്കില്‍ വിശദമായ വിലയിരുത്തലുകളും രോഗനിര്‍ണയവും ആവശ്യമാണ്. 3-4 ആഴ്ചയില്‍ കൂടുതല്‍ ഇതുണ്ടെങ്കില്‍ ആരോഗ്യ വിദഗ്ധനെ കണ്ട് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.

Keywords: Home remedies for Cough, Kochi, News, Cough, Health, Health Tips, Warning, Drinking Water, Tulsi, Honney, Salt Water, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia