ഭൂമിദാനക്കേസ്: വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി
Dec 4, 2012, 11:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ബന്ധുവിന് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. ഇതു സംബന്ധിച്ച ഫയല്‍ ആഭ്യന്തര സെക്രട്ടറി, ആഭ്യന്തര മന്ത്രിക്കു കൈമാറി. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് അറിയുന്നു.
അതേസമയം വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടണമോയെന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍്ക്കാര്‍ നിയമോപദേശം തേടും. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പദവി ദുര്‍വിനിയോഗം ചെയ്തതിന് തെളിവുണ്ടെന്നും അതിനാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി വേണ്ട എന്നുമുള്ള നിലപാടാണ് വിജിലന്‍സ് കൈക്കൊണ്ടത്.
അച്യുതാനന്ദനെതിരായ കേസില്‍ കുറ്റപത്രം സമര്‍പിക്കാനുള്ള നടപടിക്രമങ്ങള്‍ വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്. വി.എസിനെ പ്രതിയാക്കാന്‍ തെളിവുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്. വി.എസിനെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരിച്ചിട്ടുള്ളതിനാല്‍ പ്രതിചേര്‍ക്കാമെന്നാണ് നിയമോപദേശം. നേരത്തെ വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ വി.എസിനെ പ്രതി ചേര്‍ക്കാന്‍ തെളിവില്ലെന്ന് നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ ആ നിയമോപദേശം വിജിലന്‍സ് തള്ളിയതിനെതുടര്‍ന്നാണ് വീണ്ടും നിയമോപദേശം തേടിയത്.

കേസില്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്.
Keywords: V.S Achuthanandan, Land Issue, Minister, Case, Goverment, Governor, Court, Thiruvananthapuram, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.