CI | വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്‍മാരായി; സ്റ്റേഷനുകളുടെ ചുമതലകളില്‍ നിന്നും സി ഐമാരെ ആഭ്യന്തര വകുപ്പ് പിന്‍വലിക്കുന്നു, ഇനി എസ് ഐമാര്‍ തന്നെ കളരിക്ക് ആശാന്‍
Nov 9, 2023, 22:13 IST
കണ്ണൂര്‍: (KVARTHA) ഒന്നാം പിണറായി സര്‍കാരിന്റെ ആഭ്യന്തര നയത്തില്‍ കാതലായ തിരുത്തുമായി പൊലീസ് സ്റ്റേഷന്‍ പഴയ ശൈലിയിലേക്ക് മടങ്ങുന്നു. സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളുടെ ഘടനയില്‍ വീണ്ടും മാറ്റം വരുന്നതോടെ താളം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ആഭ്യന്തരവകുപ്പിന്റെ പ്രതീക്ഷ.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്പെക്ടര്‍മാരില്‍ നിന്നും എസ് ഐമാര്‍ക്ക് തിരിച്ചു നല്‍കുന്നതോടെ പൊലീസ് സ്റ്റേഷന്‍ ഭരണം ഇനി പഴയകാല രീതിയിലേക്ക് തന്നെ മാറും. സ്റ്റേഷന്‍ ഭരണം ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയ ഒന്നാം പിണറായി സര്‍കാരിന്റെ പരിഷ്‌ക്കാരം പാളിയെന്ന വിമര്‍ശനത്തിനിടെയാണ് ഇപ്പോഴത്തെ പുനഃരാലോചന.
2018 നവംബര്‍ ഒന്നിനായിരുന്നു അന്നത്തെ പൊലീസ് മേധവി ലോക് നാഥ് ബെഹ് റയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പിണറായി സര്‍കാരിന്റെ പൊലീസ് പരിഷ്‌ക്കരണം നടന്നത്.
സംസ്ഥാനത്ത 472 പൊലീസ് സ്റ്റേഷനുകളുടെ ഭരണം എസ് ഐമാരില്‍ നിന്നും ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറി. എസ് ഐമാരുടെ തസ്തിക ഇന്‍സ്പെക്ടര്‍ റാങ്കിലേക്ക് ഉയര്‍ത്തുകയും 218 പേര്‍ക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നല്‍കുകയും ചെയ്തു. സ്റ്റേഷന്‍ പ്രവര്‍ത്തനം കുറേക്കൂടി കാര്യക്ഷമാക്കാന്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് കഴിയുമെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍.
ഇതോടെ രണ്ട് സ്റ്റേഷന്റെ ചുമതല നോക്കിയിരുന്ന സര്‍കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങി. പക്ഷെ പരിഷ്‌ക്കരണം കൊണ്ട് വേണ്ടത്ര പ്രയോജനം ഉണ്ടായില്ലെന്ന് എസ് പിമാരുടെയും എഡിജിപിമാരുടെയും യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഇക്കാര്യം പരിശോധിക്കാന്‍ വേണ്ടി ഡിജിപി ടികെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നാലംഗ സമിതിയുണ്ടാക്കി.
നാലുവര്‍ഷം പിന്നിടുമ്പോള്‍ പരിഷ്‌ക്കരണം നേട്ടത്തേക്കാള്‍ കൂടുതല്‍ കോട്ടമുണ്ടാക്കിയെന്നാണ് സമിതിയുടെ റിപോര്‍ട്. മാത്രമല്ല സ്റ്റേഷന്‍ ചുമതലയുളള സി ഐമാര്‍ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവണതകളില്‍ ഏര്‍പ്പെടുന്നതും മണല്‍ മാഫിയയില്‍ നിന്നും ക്വാറിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നതും പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നതും ആഭ്യന്തര വകുപ്പിന് തലവേദനയായി മാറിയിരുന്നു. ഈസാഹചര്യവും ഉടച്ചുവാര്‍ക്കലിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.

Keywords: Home Department withdraws CIs from station duties, Kannur, News, Home Department, Police, Report, Meeting, Police, DGP, ADGP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.