സാങ്കേതികപ്രശ്‌നങ്ങള്‍ തടസമാക്കി ഞായറാഴ്ച പ്രവര്‍ത്തി ദിവസത്തെ അട്ടിമറിച്ചതാര്?
Jul 29, 2015, 10:20 IST
തിരുവനന്തപുരം: (www.kvartha.com 29.07.2015) സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആലോചിച്ചു. എന്നാല്‍ അതു പൊളിച്ചത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍. അന്തരിച്ച ഡോ. എപിജെ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ഒരു അവധി ദിവസം പ്രവര്‍ത്തി ദിവസമാക്കാനാണ് ആലോചിച്ചത്.
പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ഈ തീരുമാനമെടുത്തത് പുറത്തുവന്നതോടെ ഈ ദിശയിലുള്ള ആലോചന ശക്തമാവുകയും ചെയ്തു. ''ഞാന്‍ മരിക്കുമ്പോള്‍ അവധി നല്‍കരുത്. നിങ്ങളെന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ ഒരു അവധി ദിവസം കൂടി ജോലി ചെയ്യുക'' എന്നായിരുന്നു ഡോ. കലാം പറഞ്ഞിരുന്നത്. ഇതു മാനിച്ച് ആഗസ്റ്റ് രണ്ട് ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കാനാണ് വനിതാ വികസന കോര്‍പറേഷന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് രണ്ടു ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളും ഇതേ മാതൃക പിന്തുടരാന്‍ നിര്‍ദേശം നല്‍കാനുമായിരുന്നു മുഖ്യമന്ത്രിയുടെ ആലോചന. ഇത് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുമായി അദ്ദേഹം ആലോചിച്ചു. ആദ്യം അനുകൂലമായിരുന്നു പ്രതികരണം. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചില മന്ത്രിമാരും പിന്നാലെ ചില ഉന്നത ഉദ്യോഗസ്ഥരും ഇത് നിരുല്‍സാഹപ്പെടുത്തി എന്നാണു വിവരം.
ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കിയാല്‍ അന്ന് അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്നതും ദിവസക്കൂലിക്കാര്‍ക്ക് ശ്മ്പളം കണക്കാക്കുന്നതും മറ്റും പ്രശ്‌നമാകുമെന്നായിരുന്നു പലരുടെയും 'ആശങ്ക'. നടപടിക്രമങ്ങളിലെ അത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ആദ്യം നിര്‍ദേശം നല്‍കിയെങ്കിലും ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കേണ്ടെന്ന ധാരണയിലേക്കു പിന്നീട് മുഖ്യമന്ത്രിയും എത്തിയെന്നാണു സൂചന. എന്നാല്‍ ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള ആലോചന ഉപേക്ഷിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗികമായി പറയുന്നത്.
ബുധനാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ഞായറാഴ്ച സ്വന്തം നിയോജക മണ്ഡലത്തില്‍ പല സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കാമെന്ന് നേരത്തേ സമ്മതിച്ചിട്ടുള്ള മന്ത്രിമാരും മറ്റുമാണ് അന്നു പ്രവര്‍ത്തി ദിനമാക്കുന്നതിനെ അട്ടിമറിച്ചത്. അത് മുഖ്യമന്ത്രിക്കു മനസ്സിലാവുകയും ചെയ്തു.
അതിനിടെ, ആഗസ്റ്റ് രണ്ട് ഞായര്‍ പ്രവര്‍ത്തി ദിവസമാക്കാന്‍ തീരുമാനിച്ചതായും പ്രചരിച്ചിരുന്നു. കേരളം മാതൃക കാട്ടുന്നുവെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച പ്രവര്‍ത്തിക്കുമെന്നുമാണു ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പ്രചരിച്ചത്.

Keywords: Kerala, A.P.J Abdul Kalam, 0ommen Chandy, Holiday,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.