SWISS-TOWER 24/07/2023

ഇന്ദിരാ ഗാന്ധി രാജ്ഭാഷാ പുരസ്‌ക്കാരം: HLL ലൈഫ് കെയര്‍ ലിമിറ്റഡ് ഒന്നാം സ്ഥാനത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: പ്രശസ്തമായ ഇന്ദിരാ ഗാന്ധി രാജ്ഭാഷാ പുരസ്‌കാരം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്. രാഷ്ട്രഭാഷയായ ഹിന്ദി ഔദ്യോഗിക ഭാഷയാക്കി മാറ്റിയ പൊതുമേഖലാ സ്ഥാപനം എന്ന നിലയിലുള്ള ആദരമാണ് ഈ പുരസ്‌കാരം. എട്ടാം തവണയാണ് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനു ഈ പുരസ്‌കാരം ലഭിക്കുന്നത്. ഇതിലെ സി റീജിയന്‍ അവാര്‍ഡില്‍ ഒന്നാം സ്ഥാനം നേടിയാണു എച്ച്എല്‍എല്‍ നേട്ടം കൊയ്തിരിക്കുന്നത്. ഈ മാസം 14നു ന്യൂ ഡല്‍ഹിയില്‍ നടന്ന ഹിന്ദി ദിവസ് ആഘോഷച്ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്ന് എച്ച്എല്‍എല്‍ സിഎംഡി ഡോ. എം അയ്യപ്പന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര സഹമന്ത്രി ആര്‍ പി എന്‍ സിങ്, ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാ നയത്തെ പ്രോല്‍സാഹിപ്പിക്കുന്ന നേട്ടങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പും ഔദ്യോഗിക ഭാഷാ വകുപ്പും ചേര്‍ന്നു നല്‍കുന്നതാണ് രാജ്ഭാഷ് പുരസ്‌കാരങ്ങള്‍. രാഷ്ട്രപതിയാണ് വര്‍ണാഭമായ ചടങ്ങില്‍ വച്ച് എല്ലാ വര്‍ഷവും ഇതു സമ്മാനിക്കുന്നത്.

1949 സെപ്റ്റംബര്‍ 14നുഹിന്ദി നമ്മുടെ ഔദ്യോഗിക ഭാഷയായി ഭരണഘടനാ സഭ പ്രഖ്യാപിച്ചതിന്റെ വാര്‍ഷികമാണ് എല്ലാ വര്‍ഷവും ഹിന്ദ് ദിവസ് ആയി രാജ്യവ്യാപകമായി ആഘോഷിക്കുന്നത്.

ജീവനക്കാര്‍ക്കിടയില്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കി മാറ്റുന്നതിന് തീവ്രശ്രമങ്ങള്‍ നടത്തിയാണ് എച്ച്എല്‍എല്‍ വിജയം നേടിയത്. ഇംഗ്ലീഷില്‍ എഴുതിയും പഠിപ്പിച്ചും ഹിന്ദി കരഗതമാക്കുന്നതിനു കമ്പനിയുടെ ഇന്റേണല്‍ മെസ്സഞ്ചര്‍ സിസ്റ്റം വഴി സംവിധാനമൊരുക്കി. 'ലോണ്‍ എ വേള്‍ഡ്' എന്നാണ് ഈ പഠന പദ്ധതിയുടെ പേര്. ഹിന്ദി സിനിമകളുടെ ലൈബ്രറിതന്നെ സ്ഥാപിച്ച് ജീവനക്കാര്‍ക്ക് സിഡികള്‍ വിതരണം ചെയ്തും ഭാഷാ പഠനത്തെ സഹായിക്കുന്നു.
ഇന്ദിരാ ഗാന്ധി രാജ്ഭാഷാ പുരസ്‌ക്കാരം: HLL ലൈഫ് കെയര്‍ ലിമിറ്റഡ് ഒന്നാം സ്ഥാനത്ത്
ഹിന്ദി സംഭാഷണം എളുപ്പത്തിലാക്കാന്‍ സ്‌പോക്കണ്‍ ഹിന്ദി കോഴ്‌സ്, ഹിന്ദി പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുക എന്നിവയും ഇതിന്റെ ഭാഗമായുണ്ട്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പ്രസിദ്ധീകരിക്കുന്ന 'സമന്വയ' എന്ന ഹിന്ദു മാഗസിനും മാസത്തില്‍ രണ്ടു തവണ പ്രസിദ്ധീകരിക്കുന്ന കോപ്പറേറ്റ് ന്യൂസും എച്ച്എല്‍എല്‍ സ്വന്തമായി നടത്തുന്നുമുണ്ട്. ഇവയ്ക്കു പുറമേ എച്ച്എല്‍എല്‍ ഫാമിലി എന്ന പേരില്‍ മൂന്നു ഭാഷകളില്‍ ഇന്‍ ഹൗസ് മാഗസിനും മോമെന്റ്‌സ് എന്ന പേരില്‍ ഫോട്ടോ ജേണലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഔദ്യോഗിക ആശയ വിനിമയങ്ങള്‍ക്കും ബിസിനസ് കാര്‍ഡുകള്‍ക്കും പത്രക്കുറിപ്പുകള്‍ക്കും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ക്കും മറ്റും ഹിന്ദി ഉപയോഗിക്കുന്ന സ്ഥാപനമാണ് എച്ച്എല്‍എല്‍.

നിലവിലെ ജീവനക്കാര്‍ക്ക് എല്ലാ മാസവും ഹിന്ദി പഠന ക്ലാസ് നല്‍കുന്നതിനു പുറമേ പുതിയ ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ പ്രത്യേക ക്ലാസും നല്‍കാറുണ്ട്. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി എല്ലാ വര്‍ഷവും ഹിന്ദി ദൈ്വവാരാചരണം നടത്തുകയും ഭാഷയുമായി ബന്ധപ്പെട്ട മല്‍സരങ്ങളും നടത്തുന്നു. ഹിന്ദി പ്രചാരസഭ നടത്തുന്ന ഇത്തരം മല്‍സരങ്ങളിലും എച്ച്എല്‍എല്‍ ജീവനക്കാര്‍ പങ്കെടുക്കാറുണ്ട്. കമ്പനി റിക്രിയേഷന്‍ ക്ലബ് വാര്‍ഷികാഘോഷത്തോട് അനുബന്ധമായി ഹിന്ദി മേള നടത്തിയിരുന്നു. ജീവനക്കാരും അവരുടെ കുട്ടികളും പങ്കെടുത്ത ഹിന്ദി മ്യൂസിക് നൈറ്റ് ആയിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം.

ഹിന്ദി പ്രസംഗ, പ്രഭാഷണ പരിപാടിയാണ് ഹിന്ദി പ്രോല്‍സാഹിപ്പിക്കാനുള്ള മറ്റൊരു ശ്രദ്ധേയമായ ശ്രമം. കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ടൗണ്‍ ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി (ടോലിക്) അംഗങ്ങളെയും പങ്കെടുപ്പിച്ച് ഹിന്ദി സെമിനാറുകള്‍ സംഘടിപ്പിക്കാറുമുണ്ട്. ഹിന്ദി പഠിപ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് ബോര്‍ഡുകള്‍ സംഭാവന ചെയ്യുകയും ഹിന്ദി വാക്കുകളുടെ ഓര്‍മ പരിശോധനയ്ക്ക് പ്രത്യേക ദിവസം സംഘടിപ്പിക്കുകയുമൊക്കെ ചെയ്യുന്നതും എച്ച്എല്‍എല്ലിന്റെ ഹിന്ദിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. കമ്പനിയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സ്‌പോക്കണ്‍ ഹിന്ദി ക്ലാസുകളും മല്‍സരങ്ങളും നടത്തുന്നത് വലിയ ഫലമാണ് ഈ രംഗത്തുണ്ടാക്കുന്നത്.

ടൗണ്‍ ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി (ടോലിക്) യോഗങ്ങളിലെ സജീവ സാന്നിധ്യമാണ് എച്ച്എല്‍എല്‍. സിഎംഡിയുടെ നേതൃത്വത്തില്‍ മൂന്നു മാസത്തിലൊരിക്കല്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്യുന്നു.

2002-2003ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലാണ് ഡോ. എം അയ്യപ്പന് ഇന്ദിരാഗാന്ധി അവാര്‍ഡ് നല്‍കി ആദരിച്ചത്. പിന്നീട് രണ്ടു തവണ കൂടി അദ്ദേഹത്തില്‍ നിന്നുതന്നെ പുരസ്‌കാരം ഏറ്റുവാങ്ങി. 2008-2009ല്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയില്‍ നിന്ന് ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരവും 2009-2010, 2010-2011 വര്‍ഷങ്ങളില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്ന് രണ്ടാം സ്ഥാനത്തിനുള്ള പുരസ്‌കാരവും സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തിനുള്ള പുരസ്‌കാരം നല്‍കിയത് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയായിരുന്നു.

Keywords : HLL life Care Ltd., Thiruvananthapuram, Kerala, Indira Gandhi, Hindi Language, HLL wins first prize at Indira Gandhi Rajbhasha awards, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia