സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് തിരിച്ചടി; 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ വിലക്കി ഹൈകോടതി

 


കൊച്ചി: (www.kvartha.com 21.01.2022) സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് തിരിച്ചടിയായി ഹൈകോടതിയുടെ ഇടപെടല്‍. 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ വിലക്കി ഉത്തരവിട്ടിരിക്കയാണ് ഹൈകോടതി. 

കാസര്‍കോട് ജില്ലാ കലക്ടറുടെ വിവാദ നടപടിക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. പ്രോടോകോള്‍ ലംഘിച്ചുകൊണ്ടുള്ള സിപിഎം സമ്മേളനം വിലക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്ക് തിരിച്ചടി; 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ വിലക്കി ഹൈകോടതികഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവു പിന്‍വലിച്ചത് സിപിഎം ജില്ലാ സമ്മേളന നടത്തിപ്പിനായാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഉത്തരവു നടപ്പിലാക്കാന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണു പ്രത്യേകത എന്നു ചോദിച്ച കോടതി സര്‍കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും പറഞ്ഞു.

Keywords: Hit against CPM Kasaragod, Thrissur district conventions; High Court bans gatherings of more than 50 people, Kochi, News, CPM, Politics, High Court of Kerala, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia