History | കേരള സ്കൂള്‍ കലോത്സവം: 400 മത്സരാര്ഥികളില് നിന്ന് 10,000 ത്തിലേക്ക്; 1957 ല്‍ ആദ്യം അരങ്ങേറിയത് എറണാകുളത്ത്; കോഴിക്കോട് വേദിയാവുന്നത് ഇത് എട്ടാം തവണ; ഏഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നിന്റെ ചരിത്രത്തിലേക്ക്
Jan 1, 2023, 17:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കൗമാര കേരളത്തിന്റെ കലാമാമാങ്കമാണ് കേരള സ്കൂള്‍ കലോത്സവം. 61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി മൂന്നുമുതല്‍ ഏഴുവരെ കോഴിക്കോട് നഗരത്തില്‍ 24 വേദികളിലായി നടക്കും. 239 മത്സര ഇനങ്ങളിലായി 14,000പേര് മാറ്റുരയ്ക്കും. ഇത് എട്ടാം തവണയാണ് കോഴിക്കോട് നഗരം ഏഷ്യയിലെ ഏറ്റവും വലിയ കലാവിരുന്നിന് ആതിഥ്യമരുളുന്നത്. എല്ലാവര്‍ഷവും ഡിസംബര്‍-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956 ലാണ്. 2008 വരെ സംസ്ഥാന സ്കൂള്‍ യുവജനോത്സവം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2009 മുതല്‍ കേരള സ്കൂള്‍ കലോത്സവം എന്നറിയപ്പെടാന്‍ തുടങ്ങി.
1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്കൂള്‍ ആദ്യ കലോത്സവത്തിന് വേദിയായി. 60 പെണ്‍കുട്ടികളുള്‍പ്പെടെ 400 ഓളം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 13 ഇനങ്ങളിലാണ് മത്സരങ്ങള്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് ശേഷമായിരുന്നു രണ്ടാമത്തെ കലോത്സവം നടന്നത്. 1958 ജനുവരിയില്‍ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മോഡല്‍ ഹൈസ്കൂളില്‍ വെച്ച് മൂന്നു ദിവസമായാണ് കലോത്സവം നടന്നത്. മൂന്നാം കലോത്സവത്തിന് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ വേദിയായി.
നാലാമത് കലോത്സവത്തിന് കോഴിക്കോട് സാമൂതിരി ഹൈസ്കൂള്‍ വേദിയായി. 800 ഓളം പ്രതിഭകള്‍ പങ്കെടുത്തു. അഞ്ചാം സ്കൂള്‍ കലോത്സവം വീണ്ടും തിരുവനന്തപുരത്തിന്റെ മണ്ണിലെത്തി. അന്നത്തെ ഗവര്‍ണര്‍ വിവി ഗിരിയാണ് ഉദ്ഘാടനം ചെയ്തത്. ആറാം കലോത്സവം മൂന്ന് ദിവസങ്ങളിലായി ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. ഏഴാമത് കലോത്സവം തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്കൂളില്‍ 1962 നവംബര്‍ 29, 30 ഡിസംബര്‍, ഒന്ന് തീയതികളിലായി നടന്നു. 1962 വര്‍ഷത്തില്‍ രണ്ട് കലോത്സവങ്ങള്‍ നടന്നപ്പോള്‍ 1963 ല്‍ ഒന്നും നടക്കാതെ വന്നു.
എട്ടാമത് കലോത്സവം തിരുവല്ലയിലും ഷൊര്‍ണൂര്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഒമ്പതാമത് കലോത്സവവും അരങ്ങേറി. യുദ്ധങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ 1966,67,72,73 എന്നീ വര്‍ഷങ്ങളില്‍ കലോത്സവങ്ങള്‍ നടന്നില്ല. 1968ല്‍ തൃശൂരില്‍ പത്താമത് സംസ്ഥാന കലോത്സവം നടന്നു. ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സിഎച്ച് മുഹമ്മദ് കോയ ആയിരുന്നു. സമാപനദിവസം മുഖ്യമന്ത്രി ഇഎംഎസ് നമ്പൂരിപ്പാടുമെത്തി.
1975-ല്‍ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങള്‍ മത്സര ഇനങ്ങളായി ചേര്‍ത്തത് ഈ വര്‍ഷമായിരുന്നു. കലോത്സവത്തിനു മുന്‍പു നടക്കുന്ന ഘോഷയാത്രയും ആര്ംഭിച്ചതും 1975-ല്‍ തന്നെ. തൃശൂരില്‍ 1968ല്‍ നടന്ന മേളയില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം എന്നീ പട്ടങ്ങള്‍ ഏര്‍പ്പെടുത്തി. കവി ചെമ്മനം ചാക്കോ ആയിരുന്നു പേര് നിര്‍ദേശിച്ചത്. 2005ല്‍ പട്ടങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി. അനാരോഗ്യകരമായ മത്സരബുദ്ധിക്ക് കടിഞ്ഞാണിടാന്‍ 2006ല്‍ ഗ്രേഡിങ് സംവിധാനവും കൊണ്ടു വന്നു.
കലോത്സവ വേദികള്‍
1. 1957 എറണാകുളം
2. 1958 തിരുവനന്തപുരം
3. 1959 ചിറ്റൂര്‍
4. 1960 കോഴിക്കോട്
5. 1961 തിരുവനന്തപുരം
6. 1962 ചങ്ങനാശ്ശേരി
7. 1963 തൃശ്ശൂര്‍
8. 1964 തിരുവല്ല
9. 1965 ഷൊര്‍ണ്ണൂര്‍
10. 1968 തൃശ്ശൂര്‍
11. 1969 കോട്ടയം
12. 1970 ഇരിങ്ങാലക്കുട
13. 1971 ആലപ്പുഴ
14. 1974 മാവേലിക്കര
15. 1975 പാലാ
16. 1976 കോഴിക്കോട്
17. 1977 എറണാകുളം
18. 1978 തൃശ്ശൂര്‍
19. 1979 കോട്ടയം
20. 1980 തിരുവനന്തപുരം
21. 1981 പാലക്കാട്
22. 1982 കണ്ണൂര്‍
23. 1983 എറണാകുളം
24. 1984 കോട്ടയം
25. 1985 എറണാകുളം
26. 1986 തൃശ്ശൂര്‍
27. 1987 കോഴിക്കോട്
28. 1988 കൊല്ലം
29. 1989 എറണാകുളം
30. 1990 ആലപ്പുഴ
31. 1991 കാസര്‍കോട്
32. 1992 തിരൂര്‍
33. 1993 ആലപ്പുഴ
34. 1994 തൃശ്ശൂര്‍
35. 1995 കണ്ണൂര്‍
36. 1996 കോട്ടയം
37. 1997 എറണാകുളം
38. 1998 തിരുവനന്തപുരം
39. 1999 കൊല്ലം
40. 2000 പാലക്കാട്
41. 2001 തൊടുപുഴ
42. 2002 കോഴിക്കോട്
43. 2003 ആലപ്പുഴ
44. 2004 തൃശ്ശൂര്‍
45. 2005 തിരൂര്‍
46. 2006 എറണാകുളം
47. 2007 കണ്ണൂര്‍
48. 2008 കൊല്ലം
49. 2009 തിരുവനന്തപുരം
50. 2010 കോഴിക്കോട്
51. 2011 കോട്ടയം
52. 2012 തൃശ്ശൂര്‍
53. 2013 മലപ്പുറം
54. 2014 പാലക്കാട്
55. 2015 കോഴിക്കോട്
56. 2016 തിരുവനന്തപുരം
57. 2017 കണ്ണൂര്‍
58. 2018 തൃശൂര്‍
59. 2019 ആലപ്പുഴ
60. 2020 കാഞ്ഞങ്ങാട്

Keywords: Kerala-School-Kalolsavam, Kerala, Kozhikode, Top-Headlines, Latest-News, History, School, Competition, History of Kerala School Kalolsavam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.