Al Ameen Newspaper | സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ആവേശം കേരളീയരിൽ നിലനിർത്തിയ ‘അൽ അമീൻ‘; മുഹമ്മദ് അബ്ദുർ റഹ്‌മാൻ സാഹിബിന്റെ സ്വപ്‍ന പത്രം

 


കോഴിക്കോട്: (www.kvartha.com) സ്വാതന്ത്ര്യസമരകാലത്ത് ദേശീയ പ്രസ്ഥാനത്തിന്റെ മുൻപന്തിയിലുണ്ടായിരുന്ന മുഹമ്മദ് അബ്ദുർ റഹ്‌മാൻ സാഹിബിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ പത്രമായിരുന്നു ‘അൽ അമീൻ’. 1931 വരെ ‘അൽ അമീൻ‘ ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ കാലഘട്ടത്തിൽ, അൽ അമീൻ ബ്രിടന്റെ നിയമങ്ങളോട് കടുത്തതും ആക്രമണാത്മകവുമായ മനോഭാവം സ്വീകരിച്ചിരുന്നു. മുസ്ലിങ്ങളുടെ സമരവീര്യം നിർവീര്യമാക്കാൻ ബ്രിടീഷ് ഭരണകൂടം രൂപം നൽകിയ അന്തമാൻ സ്കീമിനെ പത്രം രൂക്ഷഭാഷയിൽ വിമർശിച്ചു. മുസ്ലിങ്ങൾക്കിടയിലെ അന്ധവിശ്വാസങ്ങളെയും അൽ അമീൻ എതിർത്തു. സാമ്രാജ്യത്വ ശക്തികള്‍ പലതവണ അല്‍ അമീന്‍ പത്രം പൂട്ടുകയും മുഹമ്മദ് അബ്ദുർ റഹ്‌മാനെ ജയിലിൽ അടയ്ക്കുകയും ചെയ്തു.
  
Al Ameen Newspaper | സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ആവേശം കേരളീയരിൽ നിലനിർത്തിയ ‘അൽ അമീൻ‘; മുഹമ്മദ് അബ്ദുർ റഹ്‌മാൻ സാഹിബിന്റെ സ്വപ്‍ന പത്രം

മുഹമ്മദ്‌ അബ്ദുർ റഹ്‌മാൻ സാഹിബ് മാനജിംഗ് ഡയറക്ടറും ടി ഹസൻ കോയ മുല്ല അടക്കം ആറുപേർ ഡയറക്ടർമാരായും അൽ അമീൻ കംപനി 1923 ഡിസംബറിൽ രജിസ്റ്റർ ചെയ്തു. പൈതൃകമായി കിട്ടിയ സ്വത്തുക്കൾ വിറ്റും സംഭാവനയിലൂടെയുമാണ് അച്ചടിയന്ത്രങ്ങളും മറ്റു സാമഗ്രികളും വാങ്ങിയത്. 1924 ഒക്ടോബർ 15ന് അൽ അമീന്റെ പ്രഥമ ലക്കം കോഴിക്കോട് നിന്ന് പുറത്തിറങ്ങി. ആദ്യം ഞായർ, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിലായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നത്. 1930 ജൂൺ 25 മുതൽ അൽ അമീൻ ദിനപത്രമായി. എന്നാൽ ആ വർഷം ഓഗസ്റ്റിൽ പത്രം കണ്ടുകെട്ടി.

നവംബർ 20ന് പ്രസിദ്ധീകരണം പുനരാരംഭിച്ച അൽ അമീൻ സാമ്പത്തിക പ്രതി സന്ധിയെ തുടർന്ന് വീണ്ടും ത്രൈദിന പത്രമാക്കി. സാമ്പത്തികപ്രതിസന്ധികളും ബ്രിടീഷ് സർകാരിന്റെ ദ്രോഹനടപടികളും അൽ അമീന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. 1939 സെപ്റ്റംബർ 29-ന് പ്രസിദ്ധീകരണം നിർത്തി. ഇൻഡ്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ വാർത്തകൾ വായനക്കാരിലെത്തിച്ച് സമരാവേശം നിലനിർത്താൻ അൽ അമീനായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia