വര്‍ഗീയത ചെറുക്കാന്‍ ചരിത്രബോധത്തിന് മാത്രമേ കഴിയൂ: മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.06.2016) വര്‍ഗീയതയെയും കപടദേശീയതയെയും അടിത്തറയോടെ പിഴുതെറിയാന്‍ ശരിയായ ചരിത്രബോധം വളര്‍ത്തണമെന്നും അതിന് മാത്രമേ ഇതൊക്കെ കഴിയൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുഴുവന്‍ ജനങ്ങളിലും ചരിത്രബോധം വളര്‍ത്തിയെടുക്കണം. അത്തരം ബോധവല്‍ക്കരണത്തിന് വ്യാപകമായ പ്രചാരണം ആവശ്യമാണ്. സൊസൈറ്റി ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'മതേതരത്വവും വിമര്‍ശനങ്ങളും' എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രബോധവും ചരിത്രബോധവും വളര്‍ത്തുന്ന ദിശയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കണം. അതിന് കൃത്യതയുള്ള ആശയാടിത്തറയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം ഫാസിസത്തിലേക്ക് നീങ്ങുമ്പോള്‍ ജനകീയ പ്രതിരോധത്തിന് വലിയ പ്രാധാന്യമുണ്ട്.


ഫാസിസം വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ഉള്ളതാണ്. ഫാസിസം വളര്‍ത്താന്‍ വര്‍ഗീയതയെ ഉപയോഗിക്കുകയാണ്. മതനിരപേക്ഷചരിത്രം രചിക്കുകയും അത്തരം ചരിത്രബോധം വളര്‍ത്തുകയും ചെയ്‌തേ വര്‍ഗീയതയെ ഉപയോഗിച്ചുള്ള ഫാസിസത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാനാകൂവെന്നും പിണറായി പറഞ്ഞു.

വര്‍ഗീയത ചെറുക്കാന്‍ ചരിത്രബോധത്തിന് മാത്രമേ കഴിയൂ: മുഖ്യമന്ത്രി


Keywords: LDF, Government, CPM, History, Chief Minister, Pinarayi vijayan, RSS, VHP, Thiruvananthapuram, Kerala, Historical understanding, Communalism.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia