മലബാർ കലാപ നേതാക്കളെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തെ വിമർശിച്ച് ചരിത്രകാരന്മാർ; രാഷ്ട്രീയ പ്രേരിതമെന്ന് എം ജി എസ് നാരായണൻ; പുതിയ തെളിവുകളുടെ ആവശ്യമില്ലെന്ന് ഡോ. കെ എൻ കുറുപ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 24.08.2021) മലബാർ കലാപത്തിലെ 387 പേരെ സ്വാതന്ത്ര്യ ചരിത്രത്തില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം ചരിത്രത്തിന്റെ പിൻബലമില്ലാത്ത തീരുമാനമെന്ന് പ്രമുഖ ചരിത്രകാരനും ഐ സി എച് ആർ മുന്‍ ചെയര്‍മാനുമായ എം ജി എസ് നാരായണൻ പറഞ്ഞു. പുതിയ തീരുമാനത്തെ രാഷ്ട്രീയപ്രേരിതമായേ കാണാനാവൂ. ഇത്തരം നടപടികള്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    
മലബാർ കലാപ നേതാക്കളെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തെ വിമർശിച്ച് ചരിത്രകാരന്മാർ; രാഷ്ട്രീയ പ്രേരിതമെന്ന് എം ജി എസ് നാരായണൻ; പുതിയ തെളിവുകളുടെ ആവശ്യമില്ലെന്ന് ഡോ. കെ എൻ കുറുപ്പ്



മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്ഥാപിക്കാൻ പുതിയ തെളിവുകളുടെ ആവശ്യമില്ലെന്ന് ചരിത്രകാരനും കാലികറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറായ ഡോ. കെ എൻ കുറുപ്പ് പറഞ്ഞു.

വാരിയം കുന്നത്ത് കുഞ്ഞഹ് മദ് ഹാജി, ആലി മുസ്ലിയാർ ഉൾപെടെ മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇൻഡ്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ഐ സി എച് ആർ) മൂന്നംഗ സമിതി കഴിഞ്ഞ ദിവസമാണ് ശുപാർശ ചെയ്തത്. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമാണ് സമിതിയുടെ 'കണ്ടെത്തൽ'. സമിതിയുടെ തീരുമാനത്തെ എതിർത്തുകൊണ്ട് ചരിത്രകാരന്മാരും വിവിധ സംഘടനകളും രംഗത്തുവന്നിരിക്കുകയാണ്.


Keywords: Kozhikode, Kerala, News, Malabar, Top-Headlines, Freedom, Politics, University, Historians criticize on removal of Malabar rebellion leaders names from list of freedom fighters.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia