Cabinet | മന്ത്രിസഭ അഴിച്ചുപണിയുമെന്ന് സൂചന: കെ കെ ശൈലജ, എം ബി രാജേഷ്, എ സി മൊയ്ദീന്‍ എന്നിവര്‍ മന്ത്രിയായേക്കും; വീണ ജോര്‍ജ് സ്പീകര്‍ സ്ഥാനത്തേക്ക്?
Aug 28, 2022, 17:20 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മന്ത്രി എം വി ഗോവിന്ദന്‍ സി പി എം സംസ്ഥാന സെക്രടറിയായതോടെ മന്ത്രിസഭ അഴിച്ചുപണിയാന്‍ സാധ്യതയുള്ളതായി റിപോര്‍ട്. അഴിച്ചുപണി നടന്നാല്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ വീണ്ടും മന്ത്രിയാക്കിയേക്കും. ഇതു സംബന്ധിച്ച് അടുത്ത സി പി എം സെക്രടേറിയറ്റില്‍ ചര്‍ച നടന്നേക്കും.
മന്ത്രിസഭ അഴിച്ചുപണിക്ക് സംസ്ഥാന സമിതി അംഗങ്ങള്‍ അനുമതി നല്‍കിയതായാണ് വിവരം. പുതിയ മന്ത്രിമാരെ ഉള്‍പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരാന്‍ സാധ്യതയുണ്ട്. സ്പീകര്‍ എം ബി രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നും റിപോര്‍ടുണ്ട്. എ സി മൊയ്തീനെ മന്ത്രിസഭയിലെടുക്കുന്നതും പരിഗണനയിലുണ്ട്. അതോടൊപ്പം വീണ ജോര്‍ജ് സ്പീകറാകുമെന്നും റിപോര്‍ടുണ്ട്.
ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രടറി സ്ഥാനം ഒഴിയുകയും എം വി ഗോവിന്ദന്‍ ആ പദവിയില്‍ നിയമിതനാവുകയും ചെയ്തതോടെ അദ്ദേഹം മന്ത്രിസ്ഥാനമൊഴിയും. തദ്ദേശ സ്വയംഭരണവും എക്‌സൈസുമാണ് ഗോവിന്ദന്റെ വകുപ്പുകള്‍. മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന ആരോപണവും മന്ത്രിസഭ അഴിച്ചുപണിക്ക് ഒരു കാരണമാണ്.
മന്ത്രിമാരില്‍ ചിലര്‍ക്കെതിരെ സി പി എമിനുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഘടകകക്ഷിയായ സി പി ഐയും വിമര്‍ശനമുന്നയിച്ചിരുന്നു. എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കൈയടക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം സി പി ഐ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപോര്‍ട്. രണ്ടാം പിണറായി സര്‍കാരില്‍ പുതുമുഖങ്ങളെ ഉള്‍പെടുത്തുന്നില്ലെന്നായിരുന്നു നയപരമായ തീരുമാനം. അതാണിപ്പോള്‍ മാറ്റാനൊരുങ്ങുന്നത്.
Keywords: Hints that the cabinet will be reshuffling : KK Shailaja may be made a minister again, Thiruvananthapuram, News, Politics, Cabinet, K K Shailaja, Kerala, CPM.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

