Booked | പൊലീസ് വിലക്ക് ലംഘിച്ചും മാര്‍ഗതടസം സൃഷ്ടിച്ചും വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ചിനെതിരെ 700 ഓളം പേര്‍ക്കെതിരെ കേസ്; ശശികല ഒന്നാംപ്രതി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പൊലീസ് വിലക്ക് ലംഘിച്ചും മാര്‍ഗതടസം സൃഷ്ടിച്ചും വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ചിനെതിരെ കേസ്. കെപി ശശികലയെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 700 ഓളം പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തത്.

ബുധനാഴ്ച വിഴിഞ്ഞത്ത് പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച് പൊലീസ് തടഞ്ഞിരുന്നു. മുക്കോല ജന്‍ക്ഷനില്‍ നിന്നാരംഭിച്ച മാര്‍ച് മുല്ലൂരില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
Aster_MIMS

Booked | പൊലീസ് വിലക്ക് ലംഘിച്ചും മാര്‍ഗതടസം സൃഷ്ടിച്ചും വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ചിനെതിരെ 700 ഓളം പേര്‍ക്കെതിരെ കേസ്; ശശികല ഒന്നാംപ്രതി

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി മാര്‍ച് പ്രഖ്യാപിച്ചത്. എന്നാല്‍, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാര്‍ചിനെ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടായാല്‍ സംഘടനയായിരിക്കും ഉത്തരവാദിയെന്ന് പൊലീസ് മുന്നറിയിപ്പും നല്‍കിയിരുന്നു.

Keywords:  Hindu Aikya Vedi march in Vizhinjam: Police booked against KP Sasikala and 700 others, Thiruvananthapuram, News, Police, March, Protesters, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia