SWISS-TOWER 24/07/2023

മാസം 300 യൂണിറ്റില്‍ കൂടിയ ഉപയോഗത്തിന് ഇരട്ടി നിരക്ക്

 


ADVERTISEMENT

മാസം 300 യൂണിറ്റില്‍ കൂടിയ ഉപയോഗത്തിന് ഇരട്ടി നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി ലഭിച്ചു. ഇതു സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് അനുമതി നല്‍കിയത്.

പ്രതിമാസം 300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് ഇരട്ടി നിരക്ക് ഈടാക്കാനാണ് തീരുമാനം. ഈ മാസം 15 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.

ഹൈടെന്‍ഷന്‍, എക്സ്ര്ട ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉപയോഗിച്ചതിന്റെ 75 ശതമാനം സാധാരണ നിരക്കില്‍ ലഭിക്കും. അതിലും അധികം വരുന്ന ഉപഭോഗത്തിന് കൂടിയ നിരക്ക് ഈടാക്കും. മേയ് അവസാനം വരെ നിയന്ത്രണം തുടരും. സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് തുടരും

Key Words: Kerala, Electricity, 300 Unit, Consumption, Exceeds, Rate, Hike, Regulatory Commission, High tension, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia