Hijab Banned | ലക്ഷദ്വീപിലെ കുട്ടികള്‍ക്ക് പുതിയ യൂനിഫോം; ഹിജാബില്ലെന്ന് ആരോപണം; ഭരണഘടനാപരമായ അവകാശ ലംഘനമെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മുഹമ്മദ് ഫൈസല്‍ എംപി

 


കവരത്തി: (www.kvartha.com) ലക്ഷദ്വീപ് ഭരണകൂടം കുട്ടികള്‍ക്കായി അവതരിപ്പിച്ച പുതിയ യൂനിഫോമില്‍ ഹിജാബ് നിരോധിച്ചതായി ആരോപണം. ബെല്‍റ്റ്, ടൈ, ഷൂസ്, സോക്സ് എന്നിവയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മുസ്ലിം ഭൂരിപക്ഷ പ്രദേശമായിട്ടും പെണ്‍കുട്ടികള്‍ക്ക് ഹിജാബോ സ്‌കാര്‍ഫോ സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ഇല്ലെന്നാണ് ആരോപണം.

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കാര്‍ഫുകളോ ഹിജാബുകളോ ധരിക്കുന്നതിന് സമ്പൂര്‍ണ നിരോധനമുണ്ടെന്ന് മുഹമ്മദ് ഫൈസല്‍ എംപി ആരോപിച്ചു. സര്‍കുലറില്‍ സ്‌കാര്‍ഫിനെക്കുറിച്ചോ ഹിജാബിനെക്കുറിച്ചോ പരാമര്‍ശമില്ലെന്നും ഇത് ഭരണഘടനാപരമായ അവകാശ ലംഘനമാണെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനമെന്ന് എംപി പറഞ്ഞു.

ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ തീരുമാനത്തിനെതിരെ ദ്വീപുകളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ അവരുടെ അവകാശങ്ങള്‍ അനുവദിക്കുന്നതുവരെ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്നും മുഹമ്മദ് ഫൈസല്‍ എംപി പറഞ്ഞു.

Hijab Banned | ലക്ഷദ്വീപിലെ കുട്ടികള്‍ക്ക് പുതിയ യൂനിഫോം; ഹിജാബില്ലെന്ന് ആരോപണം; ഭരണഘടനാപരമായ അവകാശ ലംഘനമെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മുഹമ്മദ് ഫൈസല്‍ എംപി

സ്‌കൂളുകളിലെ പ്രിന്‍സിപല്‍മാര്‍ക്കും ഹെഡ് മാസ്റ്റര്‍മാര്‍ക്കും ആഗസ്റ്റ് 10ന് നല്‍കിയ സര്‍കുലറില്‍ നിന്നുമാണ് ഹിജാബും സ്‌കാര്‍ഫും ഒഴിവാക്കിയത്. സ്‌കൂള്‍ കുട്ടികള്‍ യൂനിഫോം ധരിക്കുന്നതില്‍ ഏകത ഉറപ്പാക്കുമെന്നും വിദ്യാര്‍ഥികളില്‍ അച്ചടക്കമനോഭാവം വളര്‍ത്തിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

നിശ്ചിത യൂനിഫോം പാറ്റേണ്‍ അല്ലാതെ മറ്റ് ഇനങ്ങള്‍ ധരിക്കുന്നത് സ്‌കൂള്‍ കുട്ടികളിലെ ഏകതാ സങ്കല്‍പ്പത്തെ ബാധിക്കും. സ്‌കൂളുകളില്‍ അച്ചടക്കവും ഒരേ ഡ്രസ് കോഡും നിലനിര്‍ത്തേണ്ടത് പ്രിന്‍സിപല്‍മാരുടെയും സ്‌കൂള്‍ മേധാവികളുടെയും ഉത്തരവാദിത്തമാണെന്നും സര്‍കുലറില്‍ പറയുന്നു.

Keywords:  Lakshadweep administration introduces new uniform for school children, MP Mohammed Faizal alleges ban on hijab, Lakshadweep, News, Politics, Education, Circular, Children, Uniform, Allegation, Protest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia