Steel Bombs | കൂത്തുപറമ്പില്‍ നിന്നും പൊലീസ് റെയ്ഡില്‍ ഉഗ്രസ് ഫോടക ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
കണ്ടെത്തിയത് ആമ്പിലാട് റോഡിലെ കിണറ്റിന്റവിടെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നും
തലശ്ശേരി എരഞ്ഞോളിയില്‍ കഴിഞ്ഞദിവസം ബോംബ് പൊട്ടി വയോധികന്‍ മരിച്ചിരുന്നു
കണ്ണൂര്‍: (KVARTHA) രാഷ്ട്രീയ സംഘര്‍ഷം നില നില്‍ക്കുന്ന ജില്ലയിലെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൂത്തുപറമ്പ് ആമ്പിലാട് റോഡിലെ കിണറ്റിന്റവിടെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്.
കൂത്തുപറമ്പ് പൊലീസ് കൂത്തുപറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂര്‍ എന്നിവിടങ്ങളിലായി ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. തലശ്ശേരി എരഞ്ഞോളിയില്‍ കഴിഞ്ഞദിവസം ബോംബ് പൊട്ടി വേലായുധന്‍ (80) എന്ന വയോധികന്‍ മരിച്ചിരുന്നു. ഇതിനുശേഷമാണ് തലശ്ശേരി താലൂകിലെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബോംബുകള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയത്. ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് ഇത് നീര്‍വീര്യമാക്കിയിട്ടുണ്ട്.