അതിവേഗ റെയില്‍; രാഹുലും പ്രിയങ്കയും എതിര്‍ക്കുന്നത് കേരളത്തെ മാത്രമെന്ന് കോടിയേരി
Jan 1, 2022, 13:12 IST
തിരുവനന്തപുരം: (www.kvartha.com 01.01.2022) വിശദ പദ്ധതി രേഖ (ഡി പി ആര്‍) പുറത്ത് വരുംമുമ്പ് വിവാദമായ കെ റെയില്‍ പദ്ധതിയുടെ പേരിലൂള്ള രാഷ്ട്രീയവാക്‌പോരുകളും കോലാഹലങ്ങളും വീണ്ടും തുടരുന്നു. പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരെ സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍കാര്‍ ഉത്തര്‍പ്രദേശിലുള്‍പെടെ നടപ്പാക്കുന്ന അതിവേഗ റെയില്‍ പദ്ധതികള്‍ക്കെതിരെ രാഹുലോ, പ്രിയങ്കയോ, മറ്റ് കോണ്‍ഗ്രസ് നേതാക്കളോ പ്രതിഷേധിക്കുന്നില്ലെന്ന് പാര്‍ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കോടിയേരി ചൂണ്ടിക്കാണിക്കുന്നു.
കേരളത്തോടുള്ള കേന്ദ്രസര്‍കാര്‍ അവഗണന നിരന്തരമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍കാര്‍ സ്വന്തംനിലയില്‍ വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. അതിനെ പിന്തുണയ്‌ക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റെയും കടമയാണ്. എന്നാല്‍ പ്രതിപക്ഷവും അവര്‍ക്കൊപ്പം നില്‍ക്കുന്ന ചില മാധ്യമങ്ങളും ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുന്നു. അത് മാറ്റണമെന്നും കോടിയേരി പറയുന്നു. പ്രതിപക്ഷത്തു നിന്ന് ചിലര്‍ ആരോഗ്യപരമായ സംശയങ്ങളുന്നയിച്ചിട്ടുണ്ട്. അവരോട് ആശയവിനിമയം നടത്തി പദ്ധതി നടത്താനാണ് എല്‍ഡിഎഫ് സര്‍കാര്‍ ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് മുഖ്യമന്ത്രി വ്യത്യസ്ത ജനവിഭാഗങ്ങളിലുള്ളവരുമായി ആശയവിനിമയ സംഗമങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.
പദ്ധതി കഴിയുന്നത്ര വേഗം നടപ്പാക്കുകയാണ് എല്‍ഡിഎഫ് സര്‍കാരിന്റെ ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കുന്നു. അതേസമയം മുംബൈ- അഹ്‌മദാബാദ് അതിവേഗ റെയില്‍പാതയെ എതിര്‍ക്കുന്ന സിപിഎം കേന്ദ്രനേതൃത്വം എന്തിനാണ് കേരളത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. പദ്ധതി റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നതിനാണെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വിമര്‍ശനം നടത്തിയിരുന്നു. മുമ്പ് യുഡിഎഫ് സര്‍കാര്‍ നടപ്പാക്കാനുദ്ദേശിച്ച എക്‌സ്പ്രസ് ഹൈവെയ്‌ക്കെതിരെ ശക്തമായപ്രക്ഷോഭം നടത്തിയവരാണ് സിപിഎം. പാര്‍ടിയിലും ഇടത് മുന്നണിയിലും പദ്ധതിസംബന്ധിച്ച് ചിലര്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് അതിവേഗ റെയിലിന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണാം.

Keywords: News, Top-Headlines, Kerala, Thiruvananthapuram, Railway, Train, Rahul Gandhi, Priyanka Gandhi, Politics, Congress, Media, CM, Pinarayi Vijayan, High speed rail; Kodiyeri said that Rahul and Priyanka are only against Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.