Investigation | പൊലീസുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങൾ പരിശോധിക്കാൻ ഉന്നതതലസംഘം

 

 
High-level team formed to investigate police issues

Photo Credit: Facebook / Pinarayi Vijayan

അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നൽകിയ നിർദേശം.

തിരുവനന്തപുരം: (KVARTHA) എഡിജിപി എം.ആർ. അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

ScreenShot from govt order

ഉന്നതതലസംഘത്തിൽ ഷെയ്ക് ദർവേഷ് സാഹിബ് (എസ്‌പി‌സി), ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്‌പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ. ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇന്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് ഉൾപ്പെടുന്നത്.

സമർപ്പിച്ച പരാതികളും ഉയര്‍ന്ന ആരോപണങ്ങളും സംഘം അന്വേഷിക്കും. അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നൽകിയ നിർദേശം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia